Rahul faces defeat in Rae Bareli too; People are fed up with Congress; Anurag Thakur says leaders are afraid to even contest elections
ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന് പരാജയം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ആദ്യം അമേഠി വിട്ട് വയനാട്ടിലെത്തി. എന്നാൽ ഇപ്പോൾ വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയന്ന് റായ്ബറേലിയിലേക്ക് പോയി. രാഹുൽ അവിടെയും പരാജയപ്പെടാൻ പോവുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
‘ജനങ്ങൾക്ക് ഇപ്പോൾ കോൺഗ്രസിനെ മടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കോൺഗ്രസ് നേതാക്കൾക്ക് ഭയമാണ്. സൂറത്തിലും ഇൻഡോറിലുമൊന്നും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരരംഗത്ത് വന്നിട്ടില്ല. അവിടെ രാഹുൽ ഗാന്ധിയും കളം വിട്ടിരിക്കുകയാണ്. പാർട്ടി പ്രവർത്തകർക്ക് പോലും നേതൃത്വത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാകാത്ത സ്ഥിതിയാണെന്നും’ അനുരാഗ് താക്കൂർ പറയുന്നു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…