India

അശാന്തമായി അഫ്ഗാൻ നഗരങ്ങൾ ; മൂന്ന് പ്രവിശ്യ തലസ്ഥാനങ്ങൾ താലിബാൻ പിടിച്ചെടുത്തു; പോരാട്ടം മുറുകുന്നു; പിന്നോട്ടില്ലാതെ സേനയും

കാബൂൾ: അഫ്ഗാന്റെ വടക്കൻ മേഖലകളിൽ താലിബാൻ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ അതി ശക്തമാകുന്നു. ഏറ്റുമുട്ടലിനു പിന്നാലെ അഫ്ഗാനിലെ മൂന്ന് പ്രവിശ്യ തലസ്ഥാന നഗരങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. ഇതോടെ താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രവിശ്യ തലസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി.കഴിഞ്ഞ ദിവസം കുൻഡുസ്, സർ-ഇ-പുൽ, തലോഖൻ എന്നീ പ്രദേശങ്ങളാണ് താലിബാൻ കീഴടക്കിയത്. ‘ദൈവത്തിന്റെ കാരുണ്യത്താൽ കുൻഡുസ് പ്രവിശ്യ തങ്ങളുടെ അധീനതയിലാക്കിയെന്നായിരുന്നു’ താലിബാൻ പുറത്തുവിട്ട പ്രസ്താവന.

അഫ്ഗാനിലെ കുൻഡുസിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളും പോലീസ് സേന ആസ്ഥാനവും താലിബാന്റെ കയ്യിലാണ്. പ്രദേശത്തെ വിമാനത്താവളത്തിന്റെ നിയന്ത്രണം മാത്രമാണ് ഇപ്പോൾ സേനയ്‌ക്കുള്ളത്. വിമാനത്താവളം പിടിച്ചെടുക്കാനുള്ള ഏറ്റുമുട്ടൽഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുകയാണ്. നഗരം അസ്വസ്ഥമാണെന്നും സ്ഥിതിഗതികൾ ശാന്തമല്ലെന്നുമാണ് കുൻഡുസിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.മാത്രമല്ല അവിടെയുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20ഓളം പേരാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ സൈന്യം പിന്മാറ്റം പ്രഖ്യാപിച്ചത് മുതൽ താലിബാൻ തങ്ങളുടെ കീഴിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന പ്രദേശമാണ് കുൻഡുസ്.

സർ-ഇ-പുളിലും കാര്യങ്ങൾ ഏതാണ്ട് കുൻഡുസിലെ അതെ അവസ്ഥയാണ്.എല്ലാ പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിരിക്കുകയാണ്. തഖർ പ്രവിശ്യയുടെ തലസ്ഥാന നഗരമായ തലോഖനിലും പ്രധാന സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുകയും ചെയ്തു. ഷെബർബനിൽ സേനയും താലിബാൻ ഭീകരരുമായുള്ള പോരാട്ടം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ഇവിടെയും ഭൂരിഭാഗം ഓഫീസുകളും ജയിലുകളുമെല്ലാം താലിബാന്റെ കീഴിലായി കഴിഞ്ഞു. നഗരത്തിൽ കിലോമീറ്ററുകൾ അകലെയായാണ് സേനയ്‌ക്ക് ഇപ്പോൾ നിലയുറപ്പിക്കാൻ കഴിഞ്ഞിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Share
Published by
admin

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

31 mins ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

46 mins ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

1 hour ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

2 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

2 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

2 hours ago