അഫ്ഗാൻ ബാറ്റർമാർ മത്സരത്തിനിടെ
ലക്നൗ : നിർണായക മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഏഴു വിക്കറ്റിന്റെ വമ്പൻ ജയവുമായി അഫ്ഗാനിസ്ഥാൻ. ഇന്നത്തെ ജയത്തോടെ ഏഴു മത്സരങ്ങളിൽ നിന്നുള്ള തങ്ങളുടെ നാലാം ജയവുമായി അഫ്ഗാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പാകിസ്ഥാനാണ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ വിജയം നേടാനായാൽ അഫ്ഗാന് തങ്ങളുടെ ആദ്യ ലോകകപ്പ് സെമി സ്വപ്നം കാണാം.
നെതർലൻഡ്സ് ഉയർത്തിയ 180 റൺസ് എന്ന സാമാന്യം ചെറിയ വിജയലക്ഷ്യം 31.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. റഹ്മത് ഷാ (54 പന്തിൽ 52), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹീദി (64 പന്തിൽ 56) എന്നിവരുടെ അർദ്ധ സെഞ്ചുറികളാണ് അഫ്ഗാന്റെ ജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റിൽ റഹ്മത് ഷായും ഹഷ്മത്തുല്ല ഷഹീദിയും ചേർന്ന് സ്‌കോർ ബോർഡിൽ എത്തിച്ച 74 റൺസ് അഫ്ഗാൻ ഇന്നിങ്സിൽ നിർണ്ണായകമായി. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്, റോളഫ് വാൻഡര്‍ മെർവ്, , സകിബ് സുൽഫികർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ നെതർലൻഡ്സ് 46.3 ഓവറില്‍ 179 റൺസിനാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 86 പന്തുകളിൽനിന്ന് 58 റൺസെടുത്ത സൈബ്രാൻഡ് എങ്കൽബെച്ച്, മാക്സ് ഒ ദൗത് (40 പന്തിൽ 42), കോളിൻ അക്കർമാൻ (35 പന്തിൽ 29) എന്നിവരൊഴികെ ആർക്കും മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയാതെ വന്നതോടെയാണ് ഡച്ച് പട കുഞ്ഞൻ സ്‌കോറിൽ ഒതുങ്ങിയത്. അഫ്ഗാനിസ്ഥാനു വേണ്ടി മുഹമ്മദ് നബി മൂന്നും നൂർ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…