കാബൂള്‍: നീണ്ട ഇടവേളയ്ക്കും പ്രതിസന്ധിക്കുമൊടുവിൽ താലിബാന്റെ കടുത്ത നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളില്‍ പഠനം പുനരാരംഭിച്ചു.
ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സര്‍വകലാശാലകള്‍ക്ക് താലിബാന്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
പെൺകുട്ടികൾ മുഖം മറക്കണം. ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സര്‍വകലാശാലകളില്‍ ഉണ്ടാകാൻ പാടില്ല. ഇരുവരുടേയും ഇടയിൽ ഒരു മറ ഉണ്ടായിരിക്കണം. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപികമാരെ നിയമിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയനമിക്കണം തുടങ്ങിയ കർശന നിർദ്ദേശങ്ങളായിരുന്നു താലിബാൻ കോളേജുകൾക്ക് നൽകിയത്.
വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…