ഇംഫാൽ: മണിപ്പൂരിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം. തലസ്ഥാനമായ ഇംഫാൽ ഒഴികെ മറ്റ് ഇടങ്ങളിലാണ് അഫ്‌സ്പ നീട്ടിയത്.
ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയിരിക്കുകയാണ് മണിപ്പൂർ സർക്കാർ. ഭീകര സംഘടനകളുടെ സാന്നിധ്യത്തെ തുടർന്ന് അസ്വസ്ഥമായ സാഹചര്യമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സഖ്യ കക്ഷികളായ എൻപിഎഫിന്റെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ അഫ്‌സ്പ നീട്ടിയത്.
അതേസമയം പ്രത്യേക സൈനിക അധികാര നിയമവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും എതിർപ്പുകളും തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള തീരുമാനം ഉണ്ടാകുന്നത്.
എന്നാൽ ഡിസംബർ അവസാനത്തോടെ മണിപ്പൂരിൽ പ്രത്യേക സൈനിക അധികാരത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. കൂടാതെ നാഗാലാൻഡിൽ കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക സൈനിക അധികാര നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
മാത്രമല്ല മണിപ്പൂരിലെ സഖ്യ കക്ഷികളായ എൻ പി എഫ് ഉൾപ്പെടെ പ്രത്യേക സൈനിക അധികാര നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട്.
അതിനിടെയാണ് മണിപ്പൂരിൽ ഒരു വർഷത്തേക്ക് കൂടി പ്രത്യേക സൈനിക അധികാര നിയമം നീട്ടാനുള്ള തീരുമാനം കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…