മുംബൈ: വിഐയ്ക്കും എയർടെല്ലിനും പിന്നാലെ ജിയോയും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി. ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വിഐയ്യും എയർടെല്ലും കഴിഞ്ഞയാഴ്ചയാണ് നിരക്ക് കൂട്ടിയത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്.
ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടി. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാൻ 155 ആയി കൂട്ടി. 149 രൂപ പ്ലാൻ 179 ആക്കി യും 199 രൂപ പ്ലാൻ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാൻ 299 ആയി ഉയരും. 399 പ്ലാൻ 479 ആയും 444 പ്ലാൻ 533 രൂപ ആയും കൂട്ടി. ഒരു വർഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നൽകണം.
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…