norovirus
തൃശൂർ: തൃശൂർ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ നോറോ വൈറസ് വ്യാപനം. 54 വിദ്യാർത്ഥികൾക്കും മൂന്ന് ജീവനക്കാർക്കും നോറോ വൈറസ് സ്ഥിരീകരിച്ചു. ഈ മാസം എട്ട് മുതൽ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടർന്ന് ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. എന്നാൽ, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാർത്ഥിനികൾ രോഗബാധിതരായി ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്.
രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധ പൂർണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലിൽ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിർദ്ദേശം നൽകി. മറ്റ് ജില്ലകളിലുള്ള വിദ്യാർത്ഥികൾ വീട്ടിലേക്ക് പോയവരുണ്ടെങ്കിൽ വിവരം ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് അറിയിക്കാനും രോഗം പടരുന്നത് തടയാനും നിർദ്ദേശിച്ചു.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന് അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…