പൂഞ്ച് ; ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇരട്ടകളായ നവജാത ശിശുക്കളെ കഴുത്തറുത്തു കൊന്ന അമ്മ കസ്റ്റഡിയിൽ . യുവതിയുടെ ഭർത്താവ് കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് വീടിനു സമീപത്തെ വയലിൽ വച്ച് ഇവർ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്.
ഏറെനാൾ സൗദിയിൽ പ്രവാസിയായിരുന്ന യുവതിയുടെ ഭർത്താവ് മൂന്നു മാസങ്ങൾക്ക് മുൻപ് മാത്രമാണ് നാട്ടിലെത്തിയത്. വീട്ടിലെത്തിയ ഇയാൾ കണ്ടത് ഗർഭിണിയായ ഭാര്യയെയാണ്. പിന്നാലെ ദിവസങ്ങൾക്കു മുൻപ് യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ ഭർത്താവ് കുഞ്ഞുങ്ങൾ യുവതിക്ക് അവിഹിത ബന്ധത്തിൽ ജനിച്ചതാണെന്ന് വ്യക്തമാക്കി പോലീസിനെ സമീപിച്ചു. ഇതോടെ ഭയപ്പെട്ട യുവതി നവജാതശിശുക്കളെ സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന് നാട്ടുകാർ ആദ്യം സംശയിച്ചിരുന്നു. എന്നാൽ പോലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൂഞ്ചിലെ സീനിയർ പോലീസ് സൂപ്രണ്ട് യോഗുൽ മൻഹാസ് ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തുകയും കുറ്റക്കാരിയായ യുവതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…