CRIME

വീട്ടിലേക്ക് എന്നുപറഞ്ഞു ഇറങ്ങി, പോയത് യുവാവിനൊപ്പം കൊച്ചിയിലേക്ക്; ലെെംഗിക പീഡനത്തിനു ശേഷം വഴിയിൽ ഉപേക്ഷിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഇറക്കിവിട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താമരശേരി സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പെൺകുട്ടിക്ക് ലഹരിമരുന്ന് നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലെെംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്.

പെൺകുട്ടിയെ എറണാകുളത്ത് എത്തിച്ചാണ് യുവാവ് ലെെംഗികപീഡനത്തിന് ഇരയാക്കിയത്. തുടർന്ന് തിരിച്ച് താരശ്ശേരിയിൽ എത്തി പെൺകുട്ടിയെ ചുരത്തിൽ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബെെൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്ടിലുണ്ടെന്നാണ് സൂചനകൾ ലഭിച്ചത്. തുടർന്ന് ഡിവെെഎസ്︋പി ഇൻചാർജ് അബ്ദുൾ മുനീറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

മെയ് 30നാണ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് ഉപേക്ഷിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി ലെെംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തുടർന്ന് പോലീസ് പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകുകയും ചെയ്തു.

പ്രതിയെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം പ്രതി നിലവിൽ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. കോളേജിനു സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെൺകുട്ടി. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്തിയില്ല. തിരിച്ച് താമസിക്കുന്ന വീട്ടിലും പെൺകുട്ടി എത്താതായതോടെ വീട്ടുടമസ്ഥർ പെൺകുട്ടിയുടെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരുമായി കോളേജ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടി വീട്ടിലും എത്തിയിട്ടില്ലെന്നു മനസ്സിലാക്കിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു. തൻ്റെ സുഹൃത്ത് വിദേശത്തേക്ക് പോകുകയാണെന്നും അയാളെ യാത്രയാക്കാൻ പോയിട്ടുവരാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ എറണാകുളത്തേക്ക് കൊണ്ടു പോയത്. പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിൻ്റെ കാറിലായിരുന്നു യാത്ര. തുടർന്ന് ലഹരി നൽകി ലെെംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ തന്നെ ഇറക്കി വിട്ടുവെന്നും പെൺകുട്ടി പറയുന്നു.
തുടർന്ന് വീട്ടുകാരെ ബന്ധപ്പെട്ട പെൺകുട്ടി തനിക്കു സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാരാണ് പെൺകുട്ടി ചുരത്തിലുണ്ടെന്ന് പോലീസിനെ അറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കണ്ടെത്തുകയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു.

B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

10 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

11 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

12 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

13 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

13 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

14 hours ago