ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനൽ മത്സരത്തിനിടെ
ലണ്ടൻ : ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഓസ്ട്രേലിയയോടു കൂറ്റൻ തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിനു വീണ്ടും തിരിച്ചടി.കുറഞ്ഞ ഓവർ റേറ്റിനെ തുടർന്ന് മാച്ച് ഫീസിന്റെ നൂറ് ശതമാനം പിഴയാണ് ഇന്ത്യൻ ടീമിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചുമത്തിയത്. മത്സരത്തിനിടെ അംപയറുടെ തീരുമാനം ചോദ്യം ചെയ്ത ശുഭ്മൻ ഗില്ലിന് 15 ശതമാനം അധിക പിഴയുണ്ട്. ഇതോടെ ഗിൽ 115 ശതമാനം പിഴയൊടുക്കേണ്ടിവരും.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ കാമറൂൺ ഗ്രീന്‍ ക്യാച്ച് എടുത്ത് ഗില്ലിനെ പുറത്താക്കിയിരുന്നു. പന്ത് ഗ്രൗണ്ടിൽ തട്ടിയതായി സംശയമുണ്ടായിരുന്നെങ്കിലും അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ ഗില്‍ സമൂഹ മാദ്ധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പിഴ ചുമത്തിയത്. നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ പൂർത്തിയാക്കിയ ഓവറുകളിൽ അഞ്ച് ഓവറുകളുടെ കുറവുണ്ടായെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ ഓസ്ട്രേലിയൻ ടീമിന് മാച്ച് ഫീസിന്റെ 80 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…