ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം : മന്ത്രിമാർ നേരിട്ടെത്തി ഓണക്കോടി നൽകി ഓണാഘോഷത്തിനു മുഖ്യാതിഥിയായി ക്ഷണിച്ചതിനു പിന്നാലെ സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിന്റെ കാഠിന്യം കുറയുകയാണ് എന്നതിന് ശക്തമായ സൂചനകൾ നൽകിക്കൊണ്ട് ചീഫ് സെക്രട്ടറി വി.വേണു ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മിത്ത് വിവാദവും മാസപ്പടി വിവാദവും കെട്ടടങ്ങുന്നത് വരെയെങ്കിലും ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണു സർക്കാർ ആലോചിക്കുന്നത്.
പിഎസ്‌സി അംഗങ്ങളായി സർക്കാർ ശുപാർശ ചെയ്ത രണ്ടുപേരുടെ നിയമനം പരാതികളെ തുടർന്നു ഗവർണർ അംഗീകരിച്ചിട്ടില്ല. ലോകായുക്ത നിയമഭേദഗതി, ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കിക്കൊണ്ടുള്ള സർവകലാശാല നിയമ ഭേദഗതി തുടങ്ങി നിയമസഭ പാസാക്കിയ ആറു ബില്ലുകളിൽ ഗവർണർ ഇതേവരെ ഒപ്പ് വച്ചിട്ടില്ല. ചാൻസലർ പദവിയിൽനിന്നും ഗവർണറെ നീക്കികൊണ്ടുള്ള നിയമഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചില്ലെങ്കിലും, കേരള സർവകലാശാല ഒഴികെയുള്ള സർവകലാശാലകളിൽ സർക്കാരിനു താൽപര്യമുള്ള താൽക്കാലിക വിസിമാരെ നിയമിച്ചത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്. കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിലേയ്ക്ക് 16 പേരെ വീതം ഗവർണർ നേരിട്ട് നാമനിർദേശം ചെയ്യണം. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ ഓഗസ്റ്റ് 9ന് തീരുമാനിച്ചെങ്കിലും നിയമനം സംബന്ധിച്ച ഫയൽ സർക്കാർ ഗവർണർക്കു സമർപ്പിച്ചിട്ടില്ല. മാത്രമല്ല മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നിർണായക കേസുകളിൽ സർക്കാരിനെ വഴിവിട്ട് സഹായിക്കുകയും, ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവുകൾക്ക് വിരുദ്ധമായി നിലപാടുകൾ കൈക്കൊള്ളുകയും ചെയ്തെന്ന് ആരോപണമുണ്ട്.
വിവരാവകാശ കമ്മിഷണർമാരുടെ ഒഴിവുകളിൽ നിയമനം നടത്തണമെങ്കിൽ അത് ഗവർണർ അംഗീകരിക്കേണ്ടതുണ്ട്. ഇതെല്ലം മുന്നിൽ കണ്ടാണ് നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടി ചോദ്യംചെയ്തു കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിച്ചെങ്കിലും തിരക്കിട്ടു നടപടികൾ വേണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…