India

സര്‍ജിക്കല്‍ സ്‌ട്രൈക്കുകൾക്ക് ശേഷം ഇന്ത്യയെ പാകിസ്ഥാന് ഭയം; അജിത് ഡോവല്‍

ദില്ലി: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തരായവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മോദി@20 എന്ന പുസ്തകത്തിലാണ് പ്രശസ്തര്‍ അവരുടെ അനുഭവങ്ങള്‍ എഴുതിയിരിക്കുന്നത്.

ഇപ്പോഴിതാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. കശ്മീരിലെ ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായുള്ള, സര്‍ജിക്കല്‍ സ്ട്രൈക്കും പുല്‍വാമ ചാവേര്‍ ആക്രമണത്തിന് മറുപടിയായിട്ടുള്ള, ബലാക്കോട്ടിലെ വ്യോമസേന ആക്രമണവും ഇന്ത്യ പാക് ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് ഡോവല്‍ അഭിപ്രായപ്പെടുന്നു.

മാത്രമല്ല ഈ സംഭവങ്ങള്‍ക്ക് ശേഷം, ഇന്ത്യയുടെ ഭീകരവിരുദ്ധ ആക്രമണങ്ങളെ ഭയന്നാണ് പാകിസ്ഥാന്‍ ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഗുജറാത്ത് മുഖ്യമന്ത്രിയായും, ഇന്ത്യന്‍ പ്രധാനമന്ത്രിയായും നരേന്ദ്ര മോദി അധികാരത്തില്‍ 20 വര്‍ഷം തികച്ച അവസരത്തിലാണ് മോദി@20 എന്ന പുസ്തകം പുറത്തിറങ്ങുന്നത്.

admin

Recent Posts

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

4 mins ago

ഇന്ത്യക്ക് വമ്പൻ നേട്ടം! ആ തീരുമാനം ചരിത്രമായി

ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം

23 mins ago

ഗുരുവായൂരപ്പൻ സാക്ഷി; നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…

26 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.…

31 mins ago

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം. എല്‍.എ സമർപ്പിച്ച…

53 mins ago

കാമുകന്മാർക്കായി സ്വന്തം കുഞ്ഞുങ്ങളെ കൊ-ല്ലു-ന്ന ഇന്നത്തെ അമ്മമാർ അറിഞ്ഞിരിക്കേണ്ട കഥ

കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…

1 hour ago