അദ്നാന്‍ അബു അല്‍ ഹൈജ
ഗാസയിലെ ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിക്കാൻ അവസാനിപ്പിക്കാന്‍ ഇടപെടൽ തേടി ഇന്ത്യയിലെ പലസ്തീന്‍ സ്ഥാനപതി. ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃദ്‌രാജ്യമാണെന്നും ഇന്ത്യയില്‍നിന്ന് കൂടുതല്‍ ഇടപെടലുകൾ പ്രതീക്ഷിക്കുന്നുവെന്നും പലസ്തീന്‍ സ്ഥാനപതി അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.
“ഇന്ത്യയെപ്പോലെയുള്ള ഒരു സുഹൃത്തിനെ ഞങ്ങൾ എപ്പോഴും ഒരു മധ്യസ്ഥ പങ്ക് വഹിക്കാൻ തിരയുകയാണ്. ഇന്ത്യ സമാധാനപരമായ രാജ്യമാണെന്ന് എനിക്കറിയാം. ഭാരതം ഇരു രാജ്യങ്ങളുടെയും സുഹൃത്താണ്. വെടിനിർത്തൽ ഉണ്ടാക്കാനും, ഒരു അന്താരാഷ്ട്ര കോൺഫറൻസിന് ആഹ്വാനം ചെയ്യാനും, പലസ്തീൻ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനും ഭാരതത്തിന് വലിയ പങ്ക് വഹിക്കാൻ സാധിക്കും.
വെടിനിര്‍ത്താനും സമാധാനത്തിലേക്ക് വരാനും പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ ഇന്ത്യ ഉപദേശിക്കണം. ഇരട്ടത്താപ്പിന്‍റെ വക്താക്കളായ അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണള്‍ഡ് ട്രംപോ കമലാ ഹാരിസോ വിജയിച്ചാലും ഒരു മാറ്റവും ഉണ്ടാകില്ല.”- അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.
സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാനത്തിനും ചർച്ചയ്ക്കും വേണ്ടി വാദിക്കുന്ന ദീർഘകാല നിലപാട് ഇന്ത്യൻ സർക്കാർ ആവർത്തിച്ചു. ഗാസയിലെ സ്ഥിതി കൂടുതൽ വഷളായ സാഹചര്യത്തിലാണ് മധ്യസ്ഥതയ്ക്കുള്ള ആഹ്വാനം.
നേരത്തെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശന വേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അഭ്യർത്ഥിച്ചിരുന്നു. റഷ്യൻ സന്ദർശനത്തിൽ വ്ളാഡിമിർ പുട്ടിനും സമാന ആവശ്യം ഉന്നയിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലേക്ക് ഉടൻ തന്നെ പോകും
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…