കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്ന ആവശ്യം തള്ളി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്.കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ് നല്‍കിയ ശുപാര്‍ശയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തള്ളിയത്. മൂന്നാറില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജ് ശുപാര്‍ശ ചെയ്തത്. ഭരണകക്ഷി എംഎല്‍എയായ എസ് രാജേന്ദ്രനുള്‍പ്പടെ ഇടപെട്ട സംഭവമായതിനാല്‍ കോടതിയില്‍ കടുത്ത നിലപാടെടുക്കേണ്ടെന്നാണ് എജിയുടെ തീരുമാനമെന്ന ശക്തമായ ആരോപണവും ഇതിനകം ഉയർന്നുകഴിഞ്ഞു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…