Categories: HealthKerala

സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; കോവിഡ് ഇതര ഡ്യൂട്ടിയിൽ നിന്നും നാളെ മുതൽ വിട്ടുനിൽക്കും: കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

കോവിഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധമെന്നാണ് കെജിഎംഒഎ അറിയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ നേരത്തെ മാറ്റിവെച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കണം, ഇനിയൊരു ശമ്പളം മാറ്റിവെയ്ക്കല്‍ ഉണ്ടാകുകയാണെങ്കില്‍ അതില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.

admin

Recent Posts

കള്ളക്കടൽ പ്രതിഭാസം ! കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിൻവലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം !

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…

13 seconds ago

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തത്കാലം വിലക്കില്ല !അന്തിമ തീരുമാനം ശാസ്ത്രീയ റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട്…

11 mins ago

മോദിയുടെ പുതിയ ഭാരതം അ-പ-ക-ട-കാ-രി-ക-ൾ !

അതിർത്തി കടന്നും തീ-വ്ര-വാ-ദി-ക-ളെ കൊ-ന്നൊ-ടു-ക്കു-ന്നു ; ഭാരതത്തെ പേ-ടി-ക്ക-ണ-മെ-ന്ന് പാകിസ്ഥാൻ ; വീഡിയോ കാണാം

12 mins ago

അരളിപ്പൂവിന് തത്കാലം വിലക്കില്ല! ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ…

1 hour ago

ഹിന്ദു വിശ്വാസികളെ അപമാനിച്ച് കോൺഗ്രസ് MLA !

ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി കോൺഗ്രസ് MLA ; വീഡിയോ കാണാം..

1 hour ago

ക്രൗഡ് ഫണ്ടിംഗ് പരാജയം; പ്രചാരണത്തിന് AICCയും പണം നല്‍കുന്നില്ല; മത്സരിക്കാനില്ലെന്ന് പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി പണം നൽകുന്നില്ലെന്ന് തുറന്നടിച്ച് പൂരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ…

1 hour ago