പൗരത്വ നിയമ ഭേദഗതി, ജെഎന്‍യു പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെ ന്യായീകരണവുമായി ശിവസേന. കശ്മീരിനെ മോചിപ്പിക്കുക എന്നു വലിയ അക്ഷരത്തില്‍ എഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച യുവതി പ്രക്ഷോഭങ്ങളുടെ പിന്നിലെ ഗൂഢാലോചനയുടെ ഏറ്റവും ശക്തമായ തെളിവായി പുറത്തുവന്നിരുന്നു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമരത്തില്‍ ഉയര്‍ന്ന പോസ്റ്ററും മുദ്രാവാക്യങ്ങളും വന്‍വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തെ പിന്തുണച്ച് ഭരണകക്ഷിയായ ശിവസേനയുടെ മുഖപത്രം സാമ്‌ന രംഗത്തെത്തിയത്. പോസ്റ്റര്‍ ഉയര്‍ത്തിയത് മറാഠി യുവതിയാണ്. അവര്‍ക്ക് കശ്മീരിന്റെ വേദന മനസിലാകുന്നുണ്ട്. പ്രതിപക്ഷം ഇതിനെ രാജ്യദ്രോഹമായാണ് കാണുന്നത്. നിരുത്തരപാദപരമായ സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. മെഹക് മിര്‍സ പ്രഭു എന്ന യുവതിയാണ് സമരത്തിനിടെ ഫ്രീ കശ്മീര്‍ പോസ്റ്റര്‍ ഉയര്‍ത്തിയത്. ഇതിനെ ന്യായീകരിച്ച് യുവതിയും രംഗത്തെത്തിയിരുന്നു.
എല്ലാ ദേശസ്നേഹ നിലപാടുകളും അധികാരത്തിനു വേണ്ടി ബലികഴിക്കുന്ന ആത്മഹത്യാപരമായ സമീപനങ്ങളും തീരുമാനങ്ങളും എടുക്കുന്ന ശിവസേന ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരായി മാറുന്നെന്ന ആരോപണമാണ് ഉയരുന്നത്…
പൗരത്വ നിയമം, ജെഎന്‍യു പ്രശ്‌നങ്ങളില്‍ രാജ്യത്ത് പലയിടത്തും അരങ്ങേറുന്ന സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഇടത്, ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന് പല ഭാഗത്തു നിന്നും മുന്നറിയിപ്പുകള്‍ വരുന്നതിനിടെയാണ് മുംബൈയില്‍ ഫ്രീ കശ്മീര്‍ പോസ്റ്റര്‍ ഉയര്‍ന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ പ്രതിഷേധിച്ച നിരവധി പേര്‍ ഇത്തരത്തില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നതായും അതില്‍ ഒന്നു മാത്രമാണ് ലോകം അറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഈ സമരം എന്തിനാണെന്ന് പ്രതിപക്ഷമായ ബി ജെ പി ചോദിച്ചിരുന്നു. ഇത്തരം വിഘടനവാദികളെ മുംബൈയില്‍ അനുവദിക്കുന്നത് എന്തുദ്ദേശത്തോടാണെന്നും ചോദ്യമുയർന്നിരുന്നു. കശ്മീരിനെ മോചിപ്പിക്കണമെന്ന മുദ്രാവാക്യം ആസാദി സംഘം മുഴക്കിയതും പോസ്റ്റര്‍ ഉയര്‍ത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ്. മൂക്കിനു താഴെ ഇന്ത്യാ വിരോധ നീക്കം അനുവദിക്കാനാണോ മുഖ്യമന്ത്രി ഉദ്ധവ്ജി ഉദ്ദേശിക്കുന്നത്? ഫഡ്‌നാവിസ് ചോദിച്ചു. ദേശവിരുദ്ധ പോസ്റ്റര്‍ ഉയര്‍ത്തിയ യുവതിയുടെ മുഖം വ്യക്തമായിരുന്നിട്ടും അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ വൈകുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം മുംബൈ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയില്ലാത്തതാണ് അമര്‍ഷം ശക്തമാക്കിയത്. പ്രതിഷേധക്കാരോട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ആസാദ് മൈതാനത്തേക്ക് മാറാന്‍ നിര്‍ദേശിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സംഗ്രാം സിങ് നിഷാന്തര്‍ ഈ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട കാര്യം സമ്മതിച്ചിരുന്നു.എന്തായാലും ദേശവിരുദ്ധർക്കൊപ്പം ശിവസേനയും ചേരുന്നത് അവർ തല മറന്ന് എണ്ണ തേക്കുന്നതിന് തുല്യമാണെന്നതാണ് യാഥാർഥ്യം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…