Categories: KeralaPolitics

ദേശീയ പണിമുടക്കിനിടെ നൊബേല്‍ ജേതാവിനെ തടഞ്ഞസംഭവം: സര്‍ക്കാര്‍ മാപ്പു പറഞ്ഞ് തടിയൂരി, ഹൗസ് ബോട്ട് കെട്ടിയിട്ടവര്‍ അറസ്റ്റില്‍

ആലപ്പുഴ: ദേശീയ പണിമുടക്കിനിടെ നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് സമരാനുകൂലികള്‍ കെട്ടിയിട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷമ ചോദിച്ചു തടിയൂരി.
സര്‍ക്കാരിനു വേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവാണു വ്യാഴാഴ്ച രാവിലെ ലെവിറ്റിനെ നേരിട്ടുകണ്ടു ക്ഷമ ചോദിച്ചത്. ഹൗസ് ബോട്ട് തടഞ്ഞ സംഭവം ഗൗരവതരമാണെന്നും സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കോട്ടയം ജില്ലാ കളക്ടര്‍ പ്രതികരിച്ചു.

സംഭവത്തില്‍ പരാതിയില്ലെന്നു ലെവിറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതിനിടെ ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശികളായ ജോയി, സാബു, സുധീര്‍, അജി എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.

സമരാനുകൂലികള്‍ ഹൗസ് ബോട്ട് തടഞ്ഞതിനെ ബുധനാഴ്ച ലെവിറ്റ് നിശിതമായി വിമര്‍ശിച്ചിരുന്നു. താന്‍ കൊള്ളക്കാരുടെ തോക്കിനു മുന്നില്‍ പെട്ടപോലെയായിരുന്നു എന്നാണു ലെവിറ്റ് സംഭവശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്. സര്‍ക്കാരിന്റെ അതിഥിയായിട്ടും വിഐപിയായിട്ടും ഒരു മണിക്കൂറോളം തന്നെ തടഞ്ഞുവച്ചെന്നും ലെവിറ്റ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

ലെവിറ്റും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്ത ബോട്ടാണ് ഒന്നര മണിക്കൂറോളം സമരാനുകൂലികള്‍ കെട്ടിയിട്ടത്.

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

16 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

16 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

17 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

17 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

17 hours ago