India

അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് സൈനിക തലവന്മാർ; പ്രക്ഷോഭത്തിന് പിന്നിലുള‌ളവര്‍ക്ക് സേനയില്‍ ഇടമില്ല, അഗ്നിപഥിലുള്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്നത് സിയാച്ചിനിലടക്കം ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന അലവന്‍സുകള്‍

ദില്ലി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് സൈനിക തലവന്മാർ. അഗ്നിപഥ് സ്‌കീം സേനയില്‍ യുവത്വവും അനുഭവപരിചയവും ഒരുമിച്ച്‌ കൊണ്ടുവരുമെന്ന് പ്രതിരോധ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്.ജനറല്‍ അരുണ്‍ പുരി വ്യക്തമാക്കി.

സിയാച്ചിനിലും മറ്റും ജോലിനോക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്ന അതേ അലവന്‍സുകള്‍ അഗ്നിവീരര്‍ക്കും ലഭിക്കുമെന്നും അരുണ്‍ പുരി അഭിപ്രായപ്പെട്ടു. അടുത്ത നാലഞ്ച് വര്‍ഷത്തിനകം സൈനികരുടെ എണ്ണം 50000-60000 ആക്കും. തുടര്‍ന്ന് 90,000മുതല്‍ ഒരു ലക്ഷംവരെ ഇത് വര്‍ദ്ധിക്കും. ഇപ്പോള്‍ 46,000 പേരെയാണ് ജോലിയ്‌ക്ക് നിശ്ചയിച്ചിരിക്കുന്നതെങ്കിലും വരുംകാലത്ത് ഇത് 1.25 ലക്ഷമായി ഉയ‌ര്‍ത്തുമെന്ന് ലഫ്. ജനറല്‍ അരുണ്‍ പുരി കൂട്ടിച്ചേർക്കുകയും ചെയ്തു.

ഏറെനാളായി നടപ്പാക്കാന്‍ ചര്‍ച്ച ചെയ്യുന്ന പരിഷ്‌കാരമാണ് അഗ്നിപഥ്. 1999ല്‍ കാര്‍ഗില്‍ യുദ്ധസമയം മുതല്‍ ഇത് ആലോചനയിലുണ്ട്. ‘ഇന്ന് മിക്ക സൈനികരുടെയും പ്രായം അവരുടെ 30കളാണ്. മുന്‍കാലങ്ങളിലെ അപേക്ഷിച്ച്‌ ഓഫീസര്‍മാര്‍ക്ക് വളരെ വൈകിയാണ് അധികാരം ലഭിക്കുന്നത്. മൂന്ന് സേനകളില്‍ നിന്നായി ഒരു വര്‍ഷം 17,600 പേരാണ് നേരത്തെ വിരമിക്കുന്നത്. ഇക്കാര്യം ആരും ഇതുവരെ ചര്‍ച്ച ചെയ്‌തിട്ടില്ല.’ ലഫ്.ജനറല്‍ അരുണ്‍ പുരി പറഞ്ഞു.

അഗ്നിപഥിനെതിരെ പ്രക്ഷോഭത്തിന് പിന്നിലുള‌ളവര്‍ക്ക് സേനയില്‍ ഇടമുണ്ടാകില്ലെന്നും സൈനിക ഓഫീസര്‍മാര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു.

admin

Recent Posts

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

25 mins ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

40 mins ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

2 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

3 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

4 hours ago