കേന്ദ്ര സർക്കാരിന്റെ അഗ്നിപഥിനെതിരെ ഉള്ള പ്രതിഷേധങ്ങൾ തുടരവേ അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 44 ലക്ഷം രൂപയുടെ അധിക ധന സഹായവും കുടുംബത്തിന് ലഭിക്കും. സേവന കാലയളവിൽ കോമൺ അസസ്‌മെന്റ് മെത്തഡോളജി പിന്തുടരും. വ്യോമസേന നൽകുന്ന ചുമതലകളാണ് അഗ്നിവീരന്മാർ നിർവഹിക്കേണ്ടത്.
സ്തുത്യർഹ സേവനത്തിന് അവാർഡിനും മെഡലുകൾക്കും അർഹതയുണ്ട്. അപേക്ഷാർത്ഥികൾക്ക് നിർദിഷ്ട മെഡിക്കൽ യോഗ്യത വേണമെന്നും ബ്ലൂ പ്രിന്റിൽ പറയുന്നു. സ്ഥിരം ജോലിയ്ക്കുള്ള അർഹതയല്ല അഗ്‌നിവീർ നിയമനമെന്നും ഐ.എ.എഫ് വ്യക്തമാക്കുന്നു.
പദ്ധതിക്കായുള്ള റിക്രൂട്ട്‌മെന്റ് നാളെ തുടങ്ങാനിരിക്കെ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‌നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്!നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…