India

നേവിയിൽ അ​ഗ്നിവീർ ആകാൻ സ്ത്രീകൾക്കും അവസരം; റിക്രൂട്ട്സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ നേവി, അവസാന തീയതി ജൂലൈ 22

ദില്ലി: നേവിയിൽ അ​ഗ്നിവീർ ആകാൻ സ്ത്രീകൾക്കും അവസരം. അ​ഗ്നിവീർ സീനിയർ സെക്കണ്ടറി റിക്രൂട്ട്സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ joinindiannavy.gov.in. വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 22 വരെ അപേക്ഷ സമർപ്പിക്കാനാകും. നാലു വർഷത്തേക്കാണ് നിയമനം. മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം), ഇതാണ് യോഗ്യത. ശമ്പളം 30000.

1999 നവംബർ 1നും 2005 ഏപ്രില് 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷ സമർപ്പിക്കാനാ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾ വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ചും പ്രായപരിധിയെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കണം. ശാരീരികയോഗ്യത ഉയരം- പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ.

എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഫിസിക്കൽ ടെസ്റ്റിൽ പുരുഷൻ: 6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിമീ ഓട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.
സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ് എന്നിവ ഉൾപ്പെടുന്നു. വിശദാംശങ്ങൾക്കായി joinindiannavy.gov.in. സന്ദർശിക്കുക.

Meera Hari

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago