Kerala

ആലപ്പുഴ കള്ളനോട്ട് കേസ് ;കൃഷി ഓഫിസർ അറസ്റ്റിൽ,അന്വേഷണം ഊർജിതമാക്കി പോലീസ്

ആലപ്പുഴ : എടത്വ കൃഷി ഓഫിസർ എം. ജിഷമോളാണ് കള്ളനോട്ട് കേസിൽ അറസ്റ്റിലായത്. ഇവരിൽ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകൾ ആണ് ലഭിച്ചത്.മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാൾ 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ ബാങ്കിൽ നൽകിയതിന് പിന്നാലെ പിടിക്കപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്. നോട്ടുകൾ പിടിക്കപ്പെട്ടപ്പോൾ കൃഷി ഓഫിസറായ ജിഷമോൾ നൽകിയതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇവർ തമ്മിൽ പരിചയക്കാരാണ്. അതേസമയം, ഇയാൾക്ക് ഇവ കള്ളനോട്ടാണെന്ന് അറിയുമായിരുന്നില്ലെന്ന് ആലപ്പുഴ സൗത്ത് പോലീസ് വ്യക്തമാക്കി.

തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കള്ളനോട്ടുകളുടെ ഉറവിടം ഇവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആലപ്പുഴ കളരിക്കലിൽ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫിസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു. വ്യാജനോട്ട് കേസിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കുകയാണ് പോലീസ്.

Anusha PV

Recent Posts

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ് ! ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാവശ്യം

തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…

18 mins ago

സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ; ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ…

26 mins ago