India

അഹമ്മദാബാദ് വിമാന ദുരന്തം !എഐ 171 വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട് ! പകരം സ്ഥാനം പിടിക്കുക എഐ 159

ദില്ലി :രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എഐ 171 എന്ന വിമാന നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന് ഇനിമുതല്‍ എഐ 171 നമ്പറിന് പകരം എഐ 159 എന്ന നമ്പറാകും ഉപയോഗിക്കുക. തിരികെയുള്ള സർവീസിന് എഐ 160 എന്ന നമ്പറും നല്‍കും. മാറ്റം ഉടൻ തന്നെ നിലവിൽ വന്നേക്കും.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് 1:38 ന് തകർന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യാത്രക്കാരനായ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്

പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ച മറ്റുള്ളവര്‍. അപകടത്തില്‍ പരിക്കേറ്റ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കനത്ത ആഘാതമാണ് വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുണ്ടായത്. ഇവിടെ ജീവൻ നഷ്ടമായവരിൽ എംബിബിഎസ് വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റ് ഡോക്ടറും ഉള്‍പ്പെടുന്നു. 60 വിദ്യാർത്ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്.

Anandhu Ajitha

Recent Posts

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…

50 minutes ago

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…

53 minutes ago

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…

57 minutes ago

മെക്സിക്കോയെ മുന്നിൽ നിർത്തി ട്രമ്പിന്റെ കള്ളക്കളി!കനത്ത തിരിച്ചടി നൽകുമെന്ന് ഭാരതം| MEXICO| TARIFFS

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…

1 hour ago

യൂക്ലിഡിനും പൈഥഗോറസിനും മുൻപേ പുഷ്‌കലമായ ഭാരതീയ ജ്യാമിതി | SHUBHADINAM

ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…

1 hour ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

14 hours ago