തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുയർന്ന ഷാർജ വിമാനത്തിന്റെ ലാൻഡിംഗ് ഗീയറിന് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ആശങ്കയുടെ മുൾമുനയിലായത് തിരുവനന്തപുരം വിമാനത്താവളം. രാവിലെ 11:40 നാണ് അടിയന്തിര ലാന്ഡിങ്ങിനൊരുങ്ങാൻ തിരുവനന്തപുരം വിമാനത്താവള അധികൃതർക്ക് നിർദ്ദേശമെത്തിയത്. വിമാനത്തിന്റെ സ്ഥാനം അനുസരിച്ച് എല്ലാ സൗകര്യങ്ങളുമുള്ള വിമാനത്താവളം എന്ന നിലയിൽ തിരുവനന്തപുരം വിമാനത്തവളമാണ് അടിയന്തിര ലാന്ഡിങ്ങിന് തെരെഞ്ഞെടുത്തത്. തുടർന്നുള്ള 43 മിനിറ്റുകൾ സാക്ഷ്യം വഹിച്ചത് ചടുലമായ നീക്കങ്ങൾക്കായിരുന്നു, വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചു. അടിയന്തിര രക്ഷാദൗത്യത്തിനടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി. പുറത്തുനിന്നടക്കം ആംബുലൻസുകൾ എത്തിച്ച് വൻ സന്നാഹങ്ങൾ ഒരുക്കി.
11:33 ന് വിമാനത്താവള പരിസരത്തെത്തിയ വിമാനം ഇന്ധനം തീർക്കാനായി പത്തുമിനിട്ട് അറബിക്കടലിനു മുകളിൽ വട്ടമിട്ട് പറന്നു. പരമാവധി ഇന്ധനം ഒഴുക്കിയ ശേഷം 12:03 ന് വിമാനം 161 യാത്രക്കാരുമായി സുരക്ഷിതമായി നിലത്തിറക്കി. അപകട സാദ്ധ്യത ഒഴിവാക്കാൻ വിമാനം വേഗത കുറച്ചാണ് റൺ വേ തൊട്ടത്. വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് കാരണം വൈകിയ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. പോലീസും ഫയർഫോഴ്‌സും ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറായി നിലയുറപ്പിച്ചിരുന്നു. എ എക്‌സ് ബി 613 എന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിനാണ് പറന്നുയർന്ന ശേഷം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…