ദില്ലി: ടാറ്റാ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള എയര്‍ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. എയർ ഇന്ത്യയുടെ പുത്തൻ ലോഗോ പുറത്തിറക്കി. ‘ദി വിസ്ത’ എന്ന് പേരിട്ട പുതിയ ലോഗോ അനന്ത സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വിമാനങ്ങളിലെ നിറങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഡിസംബറോടെ പുതിയ ലോഗോ യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കും. എയര്‍ ഇന്ത്യ വാങ്ങുന്ന വിമാനങ്ങളില്‍ ആദ്യം ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാകുന്ന എയര്‍ബസ് എ350 പുതിയ ലോഗോയോട് കൂടി പുത്തന്‍ ലുക്കില്‍ പുറത്തിറക്കാനാണ് തീരുമാനം. സ്വർണ്ണ വിന്‍ഡോ ഫ്രെയിമിന്റെ ഔന്നത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോയ്ക്ക് രൂപം നല്‍കിയതെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.
പരിമിതികളില്ലാത്ത സാധ്യതകളെയും പുരോഗമന സ്വഭാവത്തെയും പുതിയ വീക്ഷണത്തെയും പ്രതിഫലിക്കുന്നതായിരിക്കും പുതിയ ലോഗോ. വിവിധ നിറങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ലിവറിയും ഇതോടൊപ്പം എയര്‍ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. 470 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രമുഖ വിമാന നിര്‍മ്മാണ കമ്പനികളായ എയര്‍ബസുമായും ബോയിങ്ങുമായാണ് എയര്‍ഇന്ത്യ കരാറിലേര്‍പ്പെട്ടത്. 7000 കോടി ഡോളറിന്റേതാണ് ഇടപാട്. നവംബറിലാണ് കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ ഡെലിവറി ചെയ്ത് തുടങ്ങുക.
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…