ദില്ലി നഗരത്തിൽ നിന്നുള്ള ദൃശ്യം
ദില്ലി : വായുമലിനീകരണം അതിരൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങള്‍. വായു മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ രാജ്യതലസ്ഥാനത്ത് എയര്‍ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -3 ആണ് നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി നഗരത്തിൽ കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളും അന്യസംസ്ഥാന ട്രക്കുകളും ബസുകളും പ്രവേശിക്കുന്നതും നിരോധിക്കും. നിലവിൽ വായു ഗുണനിലവാര സൂചിക 418 ലാണ്. തിരുവനന്തപുരത്ത് ഇത് 45 ആണ്.
ദില്ലി നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താഴെ നൽകുന്നു.
അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിക്കലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു.
ബിഎസ്-3 മലിനീകരണ മാനദണ്ഡം മാത്രം പാലിക്കുന്ന പെട്രോള്‍ വാഹനങ്ങളും ബി.എസ്-4 മാനദണ്ഡം മാത്രം പാലിക്കുന്ന ഡീസല്‍ വാഹനങ്ങളും നിരത്തിലിറക്കാന്‍ അനുവാദമില്ല. (ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ഗൗതംബുദ്ധ് നഗര്‍ എന്നിവിടങ്ങളിലും വാഹനനിയന്ത്രണം ബാധകമാണ്.)
റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ നിര്‍മാണം, നിര്‍മാണ സാധനങ്ങളുടെ കയറ്റിറക്കല്‍, റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് നിരോധനം.
വൈദ്യുതിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ എന്നിവ ഒഴികെ മറ്റെല്ലാ വാഹനങ്ങൾക്കും നിരത്തിലിറങ്ങുന്നതിന് നിരോധനം.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…