India

‘ശ്വാസം മുട്ടി’ രാജ്യ തലസ്ഥാനം! ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ, ജാ​ഗ്രത പാലിക്കണമെന്ന് നിർദേശവുമായി സർക്കാർ

ദില്ലി: രാജ്യ തലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 2 നടപ്പാക്കി തുടങ്ങി. പൊതു​ഗതാ​ഗതം കൂടുതലായി ആശ്രയിക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചു കൊണ്ടും സർക്കാർ ഇടപെടൽ നടത്തിയിരിക്കുകയാണ്.

അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞെന്നാണ് പുറത്തു വരുന്ന കണക്കുകൾ. അതേസമയം, വായു മലിനീകരണ തോത് ഉയരുന്നതിൽ മുന്നറിയിപ്പുമായി വിദ​ഗ്ധർ രം​ഗത്തെത്തി. ശ്വസന, ഹൃദയ സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കണം, സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നും വിദ​ഗ്ധർ ആവശ്യപ്പെട്ടു. മറിച്ചായാൽ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയിൽ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. പിന്നാലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികൾ ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങി. നിർമ്മാണ പ്രവ‌ർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ എഞ്ചിനീയർമാ‌‌ർ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ന​ഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കുന്നത് കുറയ്ക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു, സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിം​ഗ് ഫീസും കൂട്ടി. ഇലക്ട്രിക് – സിഎൻജി വാഹനങ്ങൾ കൂടുതലായി ഉപയോ​ഗിക്കാനും മെട്രോ സർവീസുകളെ ആശ്രിയിക്കാനും നിർദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കൽക്കരിയും ഉപയോ​ഗിച്ചുള്ള അടുപ്പുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

3 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

5 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

8 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

9 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

9 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

12 hours ago