ദില്ലി: തകര്‍ന്നു വീണ വ്യോമസേനയുടെ എ.എന്‍-32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്‍റെബ്ലാക്ബോക്സും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും വ്യോമസേന വ്യക്തമാക്കി. സൈനികരടങ്ങിയ എട്ടംഗ സംഘമാണ് തെരച്ചില്‍ നടത്തിയത്.
കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പറല്‍ എന്‍.കെ. ഷരിന്‍, കൊല്ലം അഞ്ചല്‍ സ്വദേശി സാര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി സ്ക്വാഡ്രന്‍ ലീഡര്‍ എച്ച്. വിനോദ് എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.
ജൂണ്‍ മൂന്നിനാണ് വ്യോമസേനയുടെ ആന്റോനോവ് വിമാനം തകര്‍ന്നുവീണത്. അരുണാചല്‍പ്രദേശിലെ സിയാങ് ജില്ലയില്‍ ലിപോക്ക് വടക്കു മാറി മലമുകളില്‍ 18,000 അടി ഉയരത്തിലാണ് വിമാനം അപകടത്തില്‍പെട്ടത്. അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേച്ചുക്ക വ്യോമതാവളത്തിലേക്ക് പറന്നതാണ് വിമാനം. അരമണിക്കൂറിനുശേഷം റഡാറില്‍നിന്ന് അപ്രത്യക്ഷ മാകുകയായിരുന്നു.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…