Wednesday, May 22, 2024
spot_img

തകര്‍ന്നു വീണ വ്യോമസേന വിമാനത്തിലെ 13 പേരുടെയും മൃതദേഹം കണ്ടെത്തി

ദില്ലി: തകര്‍ന്നു വീണ വ്യോമസേനയുടെ എ.എന്‍-32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്‍റെബ്ലാക്ബോക്സും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും കുടുംബാംഗങ്ങളെ വിവരം അറിയിച്ചെന്നും വ്യോമസേന വ്യക്തമാക്കി. സൈനികരടങ്ങിയ എട്ടംഗ സംഘമാണ് തെരച്ചില്‍ നടത്തിയത്.

ക​ണ്ണൂ​ര്‍ അഞ്ചരക്കണ്ടി സ്വ​ദേ​ശി കോ​ര്‍​പ​റ​ല്‍ എ​ന്‍.കെ. ​ഷ​രി​ന്‍, കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി സാ​ര്‍​ജ​ന്‍റ്​ അ​നൂ​പ് കു​മാ​ര്‍, തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി സ്​​ക്വാ​ഡ്ര​ന്‍ ലീ​ഡ​ര്‍ എച്ച്‌. വി​നോ​ദ്​​ എ​ന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

ജൂണ്‍ മൂന്നിനാണ് വ്യോ​മ​സേ​ന​യു​ടെ ആന്‍റോ​നോ​വ്​ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണത്. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ സി​യാ​ങ്​​ ജി​ല്ല​യി​ല്‍ ലി​പോക്ക് വ​ട​ക്കു മാ​റി മ​ല​മു​ക​ളി​ല്‍ 18,000 അ​ടി ഉ​യ​ര​ത്തിലാണ് വി​മാ​നം അപകടത്തില്‍പെട്ട​ത്. അ​സ​മി​ലെ ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്ന്​ അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലെ മേ​ച്ചു​ക്ക വ്യോ​മ​താ​വ​ള​ത്തി​ലേ​ക്ക്​ പ​റ​ന്ന​താ​ണ്​​ വി​മാ​നം. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം റ​ഡാ​റി​ല്‍​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ മാകുകയായിരുന്നു.

Related Articles

Latest Articles