Entertainment

ഇനി ആകാശത്തും സെക്സ്, സര്‍വീസുമായി വിമാനക്കമ്പനി, വേണ്ടത് തുച്ഛമായ രൂപ

ലാസ് വെഗാസ് : രതിയില്‍ ഏർപ്പെടുന്ന കാര്യത്തിൽ ആകാശമാണ് അതിര്. ‘സ്വപ്‍നം കാണാവുന്ന എവിടെവെച്ചും സെക്സിൽ ഏർപ്പെടാൻ സാധിക്കും’ എന്ന് പറഞ്ഞത് എലനോർ റൂസ്‌വെൽറ്റ് ആണ്. അത് ഇനി കാറിലോ, ഹോട്ട് ടബ്ബിലോ, ബീച്ചിലോ, കാടിനുള്ളിലെ വിജനതയിലോ മാത്രമല്ല വിമാനത്തില്‍ വച്ചുപോലും സാധിക്കും

കാരണം ഇപ്പോൾ ലാസ് വെഗാസിലെ ഒരു വിമാനകമ്പനി ഓഫർ ചെയ്യും പ്രകാരം ആകാശത്തിലൂടെ പറന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ വച്ച് സെക്സ് ചെയ്യാം. സ്കൈ സെക്സ് പ്രേമികൾക്ക് ഇനി തങ്ങളുടെ ഫാന്റസികൾ സാക്ഷാത്കരിച്ചെടുക്കാൻ സ്വന്തം നഗരത്തിൽ നിന്ന് അപരിചിതമായ മറ്റേതെങ്കിലും ഇടത്തിലേക്ക് പോകുന്ന വിമാനത്തിൽ ഒരു ടിക്കറ്റൊക്കെ എടുത്ത് വിമാനയാത്ര പോയി, അതിലെ ഇടുങ്ങിയ ടോയ്‌ലെറ്റിനുള്ളിലേക്ക് എയർ ഹോസ്റ്റസുകളുടെ കണ്ണുവെട്ടിച്ച് ഒന്നിച്ച് കയറിപ്പറ്റി പെടാപ്പാടു പെടേണ്ടതില്ല എന്ന് ചുരുക്കം.

ലവ് ക്ലൗഡ് എന്ന ലാസ്‌വേഗാസ് കമ്പനി ആകാശരതിയെന്ന വന്യഭാവന യാഥാർഥ്യമാക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ പുതിയ ഒരു വിമാന സർവീസ് ആരംഭിച്ചിരിക്കുകയാണ്. 996 ഡോളറിന്, അതായത് ഏതാണ്ട് മുക്കാൽ ലക്ഷം രൂപയ്ക്ക്, ലാസ് വെഗാസിൽ നിന്ന് പുറപ്പെടുന്ന വിമാനം മുക്കാൽ മണിക്കൂർ മണിക്കൂർ ആകാശത്ത് നിങ്ങളെയും കൊണ്ട് ചുറ്റിക്കറങ്ങിയ ശേഷം തിരികെ പുറപ്പെട്ടിടത്തുതന്നെ എത്തിക്കും ഇനി മുതൽ. ആ സമയം തികയാതെ വരുന്നവർക്ക്, പൈലറ്റിനോട് പറഞ്ഞാൽ, അധിക പണം നൽകി ട്രിപ്പിന്റെ ദൈർഘ്യം ഒന്നര മണിക്കൂർ ആക്കി വർധിപ്പിക്കാനും വകുപ്പുണ്ട്.

വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ടോണി എന്നറിയപ്പെടുന്ന ആന്റണി ബ്ലെയ്ക്ക് ആണ്. തന്റെ ട്വിൻ എഞ്ചിൻ സെസ്ന വിമാനത്തിലേറുന്ന പ്രണയമിഥുനങ്ങളെ ക്യാപ്റ്റൻ ടോണി 5280 അടി ഉയരത്തിൽ എങ്ങോട്ടെന്നില്ലാതെ പറത്തും. എഞ്ചിൻ കൺസോളിനെ മണിയറയിൽ നിന്ന് വേർതിരിക്കുന്നത് ഒരു കർട്ടൻ ആണ്. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നോയ്‌സ് ക്യാൻസലേഷൻ ഹെഡ് സെറ്റുമായിട്ടാൽ പൈലറ്റ് വിമാനം പറത്തുന്നത് എന്നതുകൊണ്ടുതന്നെ പിന്നിൽ നടക്കാൻ ഇടയുള്ള ബഹളങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തില്ല.

കർട്ടനുപിന്നിൽ രണ്ടു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു മെത്തയും, ചുവപ്പുനിറത്തിലുള്ള സാറ്റിൻ കവറുകളിട്ട സെക്സ് പൊസിഷൻ തലയിണകളുമുണ്ട്. എഴുപതുകളിൽ പ്ലേ ബോയ് മാഗസിന്റെ ഉടമ ഹ്യൂ ഹെഫ്നർക്ക് സ്വന്തമായി ഉണ്ടായിരുന്ന ബിഗ് ബണ്ണി സ്വകാര്യ ജെറ്റുകളുടെ അതേ ഇന്റീരിയർ ആണ് ഈ ലവ് ക്ലൗഡ് വിമാനങ്ങൾക്കും ഉള്ളത്.

നവവിവാഹിതരായ ദമ്പതികളും സെക്സിൽ പുതുമ തേടുന്ന മധ്യവയസ്‌കരും മുതൽ യൂറോപ്പിൽ നിന്നെത്തുന്ന സ്വിങ്ങിങ് കപ്പിൾസ് വരെ ലവ് ക്ലൗഡിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് ക്യാപ്റ്റൻ ടോണി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

Meera Hari

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

2 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

2 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

3 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

3 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

3 hours ago