Friday, April 26, 2024
spot_img

ജമ്മു കാശ്മീരിൽ തൊഴിലെടുക്കുന്ന കേന്ദ്ര പോലീസ് സേനാംഗങ്ങൾക്ക് ഇനി മുതൽ സൗജന്യ വിമാനയാത്ര

ന്യൂഡെൽഹി: ജമ്മു കാശ്മീരിൽ തൊഴിലെടുക്കുന്ന കേന്ദ്ര പോലീസ് സേനാംഗങ്ങൾക്ക് ഇനി മുതൽ സൗജന്യ വിമാനയാത്ര അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. സി. ആർ. പി. എഫ്, ബി. എസ്‌. എഫ്, ഐ. ടി. ബി. പി, സി. ഐ. എസ്‌. എഫ്, എസ്. എസ്. ബി തുടങ്ങി കേന്ദ്ര സേനകളിൽ തൊഴിൽ ചെയ്യുന്ന 7.8 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ആനുകൂല്യം ഇപ്പോൾ ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ ലഭിച്ചിരുന്നുള്ളു, എന്നാൽ ഈ തീരുമാനത്തോടെ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ എന്നീ തസ്തികകൾക്കും ഇതിനെ പ്രയോജനം ലഭ്യമാകും.

ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഈ ആനുകൂല്യം, അവധിയിലിരിക്കുന്ന സമയത്തും സൈനികർക്കു ഉപയോഗിക്കാം. അതിനാൽ അവധി കഴിഞ്ഞു ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ യാത്ര ചെയ്യുമ്പോഴും ഇതിന്റെ പ്രയോജനം ലഭിക്കും എന്നുള്ളത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ശ്രീനഗർ, ജമ്മു, ഡൽഹി എന്നീ സ്ഥലങ്ങളിലെ യാത്രകൾക്ക് ഇത് ഉപയോഗിക്കാം. അതാവശ്യ ഘട്ടങ്ങളിൽ വായു സേനയുടെ ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ മാറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണ്. മോഡി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സൈന്യത്തിൻറെ ദീർഘകാല ആവശ്യമായിരുന്ന “വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍” (OROP) നടപ്പിൽ വരുത്തിയിരുന്നു. ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി ആധുനിക സംവിധാനങ്ങൾ കൊണ്ടുവരുന്നതോടൊപ്പം, സേനകളിൽ തൊഴിൽ ചെയ്യുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യന്നത് ഭടന്മാരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

ന്യൂസ് മൊസൈക് സർവ്വേ: നരേന്ദ്ര മോഡി സർക്കാർ, സൈനികർക്കു പ്രയോജനപ്രദമാകുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയിക്കുന്നുണ്ടോ? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കാണുന്ന “LEAVE A REPLY” എന്ന ബോക്സിൽ എഴുതൂ.

Related Articles

Latest Articles