India

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം ; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും രത്‌നങ്ങളും കവർന്നു,സി സി ടി വി യുടെ സഹായത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി റിപ്പോർട്ട്. ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയതെന്നാണ് അറിയുന്നത്. തെയ്നാമ്പേട്ട് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറിയത്.വീട്ടിലെ സി സി ടി വിയുടെ സഹായത്തിൽ പോലീസ് അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്നം സെറ്റ്, അറം നെക്ക്ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. എഫ്ഐആറിൽ 3.6 ലക്ഷം രൂപയുടെ മോഷണമാണ് നടന്നിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിലും കൂടുതൽ നഷ്ടപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Anusha PV

Recent Posts

‘വധുവിന് വീട്ടുകാർ നൽകുന്ന സമ്മാനത്തിൽ ഭർത്താവിന് അവകാശമില്ല’; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ദില്ലി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്മാനത്തിൽ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി. ഏതെങ്കിലും പ്രതിസന്ധി സമയത്ത്…

1 min ago

മണിപ്പൂരില്‍ ഭീകരാക്രമണം; രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നരൻസേന മേഖലയിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. രണ്ട് ഉദ്യോഗസ്ഥർക്ക്…

29 mins ago

ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് റംസാൻ വ്രതം; സഹോദരന്‍മാര്‍ മരിച്ച നിലയില്‍, മാതാവ് അവശനിലയിൽ ആശുപത്രിയില്‍

മർഗാവ്: ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് റംസാൻ വ്രതമനുഷ്ടിച്ച സഹോദരന്‍മാര്‍ മരിച്ച നിലയില്‍. ഗോവയിലെ മര്‍ഗാവിലാണ് 27ഉം 29ഉം…

35 mins ago

‘രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഭാരതം ശോഭയുള്ള നക്ഷത്രം പോലെ മുന്നേറുകയാണ്’; പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചെന്ന് ജെ പി നദ്ദ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി…

1 hour ago

പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര! ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം; വോട്ടെണ്ണല്‍ ജൂൺ 4ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്.…

2 hours ago

വീണ്ടും ഭീഷണിയായി ‘കള്ളക്കടൽ’ പ്രതിഭാസം; കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: വീണ്ടും തീരദേശവാസികളെ ആശങ്കയിലാഴ്ത്തി 'കള്ളക്കടൽ' പ്രതിഭാസം. കേരളാ തീരത്തും തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ഉയർന്ന തിരമാലയ്‌ക്ക്…

3 hours ago