Kerala

പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര! ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം; വോട്ടെണ്ണല്‍ ജൂൺ 4ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറു മണിക്ക് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് അര്‍ധരാത്രിയോട് അടുത്തു.

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ 73.76 ശതമാനം പേരും വടകര മണ്ഡലത്തിൽ 74.90 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി. രാത്രി വൈകിയും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു ബൂത്തുകളിൽ. വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്. നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്തിമ കണക്കു വരുമ്പോൾ ഇത് ഉയരുമെന്നാണ് പ്രതീക്ഷ.

ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം 70 കടന്നു. മണ്ഡലങ്ങളിലെ പോളിങ് കണക്ക് അറിയാം…

*കാസര്‍കോട്

2024: 74.28%

2019: 80.66 %

വ്യത്യാസം: 6.38 %

*കണ്ണൂര്‍

2024: 75.74%

2019: 83.28%

വ്യത്യാസം: 7.54 %

*വടകര

2024: 73.36%

2019: 82.7%

വ്യത്യാസം: 9.34%

*വയനാട്

2024: 72.85%

2019: 80.37%

വ്യത്യാസം: 7.52%

*കോഴിക്കോട്

2024: 73.34%

2019: 81.7%

വ്യത്യാസം: 8.36%

*മലപ്പുറം

2024: 71.68%

2019: 75.5%

വ്യത്യാസം: 3.82%

*പൊന്നാനി

2024: 67.93%

2019: 74.98%

വ്യത്യാസം: 7.05%

*പാലക്കാട്

2024: 72.68%

2019: 77.77%

വ്യത്യാസം: 5.09%

*ആലത്തൂര്‍

2024: 72.66%

2019: 80.47%

വ്യത്യാസം: 7.81%

*തൃശ്ശൂർ

2024: 72.11%

2019: 77.94%

വ്യത്യാസം: 5.83%

*ചാലക്കുടി

2024: 71.68%

2019: 80.51%

വ്യത്യാസം: 8.83%

*എറണാകുളം

2024: 68.10%

2019: 77.64%

വ്യത്യാസം: 9.54%

*ഇടുക്കി

2024: 66.39%

2019: 76.36%

വ്യത്യാസം: 9.97%

*കോട്ടയം

2024: 65.59%

2019: 75.47%

വ്യത്യാസം: 9.88%

*ആലപ്പുഴ

2024: 74.37%

2019: 80.35%

വ്യത്യാസം: 5.98%

*മാവേലിക്കര

2024: 65.88%

2019: 74.33%

വ്യത്യാസം: 8.45%

*പത്തനംതിട്ട

2024: 63.35%

2019: 74.3%

വ്യത്യാസം: 10.95%

*കൊല്ലം

2024: 67.92%

2019: 74.73%

വ്യത്യാസം: 6.81%

*ആറ്റിങ്ങല്‍

2024: 69.40%

2019: 74.48%

വ്യത്യാസം: 5.08%

*തിരുവനന്തപുരം

2024: 66.43%

2019: 73.74%

വ്യത്യാസം: 7.31%

anaswara baburaj

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

4 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

5 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

5 hours ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

5 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

5 hours ago

ഇന്ത്യയിലെ മുഗള്‍ യുവരാജാവിന് ഉപദേശം നല്‍കുന്ന അമേരിക്കന്‍ അങ്കിള്‍| രാഹുല്‍- പിത്രോദ കോംബോ

ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…

6 hours ago