രാജസ്ഥാൻ: മലയാളി താരം സഞ്ജു വി സാംസണ്‍ ഐപിഎല്‍ 14ാം സീസണില്‍ പുതിയ ഉത്തരവാദിത്തം നൽകാൻ സാധ്യത. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കേണ്ട ചുമതല സഞ്ജുവിന് നല്‍കാനാണ് മാനേജുമെന്റ് ആലോചിക്കുന്നത്. രാജസ്ഥാനെ നന്നയി നയിക്കാൻ ഒരു ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കും നന്നായി കഴിയുക എന്ന വിലയിരുത്തലിലാണ് രാജസ്ഥാന്‍ ഇത്തരമൊരു നീക്കം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ദേശീയ ടീമിലെ ഇനിയുള്ള സഞ്ജുവിന്റെ പ്രകടനം വിലയിരുത്തിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക. സഞ്ജുവിനെ പുതിയ ഉത്തരവാദിത്തം ഏല്‍പിക്കുന്നത് ടീമിനേയും താരത്തിനേയും എങ്ങനെ ബാധിക്കും എന്ന വിലയിരുത്തലാണ് രാജസ്ഥാന്‍ മാനേജുമെന്റ് ഇപ്പോള്‍ നടത്തുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് രാജസ്ഥാന്റെ നായകന്‍. എന്നാല്‍ രാജസ്ഥാൻ ഇത്തവണയും പ്ലേഓഫ് കാണാതെ പുറത്തായി. ഇതോടെയാണ് ഇന്ത്യന്‍ നായകനെ കുറിച്ചുളള ചര്‍ച്ച രാജസ്ഥാന്‍ മാനേജുമെന്റിനുളളില്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ഇന്ത്യന്‍ കളിക്കാരനെ ക്യാപ്റ്റനാക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം വെക്കുന്നത് എങ്കില്‍ സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…