India

അജിത് ഡോവൽ ഇന്ന് ബീജിംഗിൽ; അതിർത്തി പ്രശ്നത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഇന്ന് ചർച്ച; അഞ്ച് വർഷത്തെ ഇടവേളയ്ക് ശേഷമുള്ള ചർച്ചയെ പ്രാധാന്യത്തോടെ ഉറ്റു നോക്കി ലോകം!

ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പ്രതിനിധി ചർച്ചകൾക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ബീജിംഗിൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്തും. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. യഥാർത്ഥ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത പ്രശ്നങ്ങൾ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ഉന്നയിച്ചേക്കും.

നാല് വർഷത്തിലേറെ നീണ്ട സൈനിക തർക്കം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കൂടിക്കാഴ്ച്ചയാണ് ഇന്ന് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഗൽവാൻ താഴ്‌വരയിൽ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക തർക്കം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. ആ വർഷം ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സൈനിക ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. പിന്നീട് സൈനിക തലത്തിലും ഉന്നത നയതന്ത്ര തലത്തിലുമായി നിരവധി ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല.

ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഒക്‌ടോബറില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്‌തിരുന്നു. അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്‌പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും മോദി വ്യക്തമാക്കിയിരുന്നു. മേഖലയിലെ 75 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പൂർണമായ പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.

Anandhu Ajitha

Recent Posts

JNU വിൽ വീണ്ടും ഭീകരവാദം തലയുയർത്തുമ്പോൾ !!!

ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…

38 minutes ago

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

3 hours ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

3 hours ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

3 hours ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

3 hours ago

ലോകത്തെ വിറപ്പിച്ച ഇസ്‌ലാമിക ചക്രവർത്തി പോലും ആ ധൈര്യത്തിന് മുന്നിൽ പേടിച്ചോടി | RAMPYARI GURJAR

ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…

3 hours ago