വിജയ്
ചെന്നൈ : രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ തമിഴ് സൂപ്പർതാരം വിജയ്‌യുടെ പനയൂരിലുള്ള ഫാംഹൗസിൽ വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു.രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ അഭിനയം പൂർണമായും നിർത്തുമെന്ന് നടൻ അറിയിച്ചുവെന്നാണ് യോഗത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തിയത്. അതെ സമയം താരം തമിഴ്നാട്ടിലുടനീളം പദയാത്ര നടത്താന്‍ തയാറെടുക്കുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ലിയോ സിനിമയുടെ റിലീസിന് മുന്‍പ് താരം പദയാത്ര നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
താഴെത്തട്ടിൽ നിന്നു തന്നെ പ്രവർത്തനം ശക്തമാക്കുമെന്നും രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്നും വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പറയുന്നു. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയാൽ അദ്ദേഹത്തിന്റെ ആരാധകരുടെ മാത്രമല്ല, അജിത്, രജനീകാന്ത് തുടങ്ങിയ വമ്പൻ താരങ്ങളുടെ ആരാധകരും പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താരത്തിന്റെ ഫാൻസ് അസോസിയേഷനായ ദളപതി വിജയ് മക്കൾ ഇയക്കം (പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും വിജയിച്ചു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് കളം അറിയാൻ നടത്തിയ പരീക്ഷണമാണിതെന്നാണ് സൂചന.
അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന തന്റെ 68ാം സിനിമയ്ക്കു ശേഷം താരം അഭിനയ ജീവിതത്തിൽനിന്ന് മൂന്നു വർഷത്തെ ഇടവേളയെടുക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലോകേഷ് കനകരാജിന്റെ ലിയോയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇത് ഒക്ടോബർ 16ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…