India

ബാസ്റ്റിൽ ഡേ പരേഡിന് ഒരുക്കങ്ങൾ പൂർത്തിയായി; ഇന്ത്യൻ സേനയുടെ പരേഡ് പരിശീലനം നടന്നത് ഫ്രാൻസിൽ

ജൂലൈ 14 ന് നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിന് മുന്നോടിയായുള്ള ഇന്ത്യൻ സായുധ സേനയുടെ വിവിധ വിഭാഗങ്ങളുടെ പരേഡ് പരിശീലനം ഫ്രാൻസിൽ നടന്നു. ആർമി, നേവി, എയർഫോഴ്സ് സേനാംഗങ്ങളാണ് ഫ്രാൻസ് തലസ്ഥാനമായ പാരീസിൽ പരിശീലന സെഷൻ നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇതിന്റെ ഭാഗമായാണ് പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ സേനാ വിഭാഗങ്ങളെ ഫ്രാൻസ് ക്ഷണിച്ചിരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രഞ്ച് സന്ദർശനത്തിൽ 26 റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുളള കരാറിൽ ഒപ്പിടും. 26 റഫാൽ യുദ്ധവിമാനങ്ങൾ, മൂന്ന് അധിക സ്‌കോർപീൻ അന്തർവാഹിനികൾ, ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയ്‌ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്നാണ് കരുതുന്നത്.

Anusha PV

Recent Posts

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

2 hours ago

‘ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പോരാളി ഷാജിയെ ക്രൂശിക്കുന്നത് സ്റ്റാലിനിസം’; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ…

2 hours ago

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

2 hours ago

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തി; വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ…

3 hours ago

‘നമ്മള്‍ നല്ലതു പോലെ തോറ്റു! ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’: എം.വി.ഗോവിന്ദന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം…

3 hours ago

ന്യൂനപക്ഷ വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസി ! |BJP|

ന്യൂനപക്ഷ വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസി ! |BJP|

3 hours ago