India

രാഷ്ട്രീയത്തിലേക്ക് വന്നാൽ വിജയ്‌യെ പിന്തുണയ്ക്കാൻ അജിത്, രജനി ആരാധകർ തയ്യാറെടുക്കുന്നു; തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനിയുണ്ടാകുക വമ്പൻ ഭൂകമ്പങ്ങൾ !

ചെന്നൈ : രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ തമിഴ് സൂപ്പർതാരം വിജയ്‌യുടെ പനയൂരിലുള്ള ഫാംഹൗസിൽ വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു.രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ അഭിനയം പൂർണമായും നിർത്തുമെന്ന് നടൻ അറിയിച്ചുവെന്നാണ് യോഗത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തിയത്. അതെ സമയം താരം തമിഴ്നാട്ടിലുടനീളം പദയാത്ര നടത്താന്‍ തയാറെടുക്കുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ലിയോ സിനിമയുടെ റിലീസിന് മുന്‍പ് താരം പദയാത്ര നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താഴെത്തട്ടിൽ നിന്നു തന്നെ പ്രവർത്തനം ശക്തമാക്കുമെന്നും രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്നും വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ പറയുന്നു. വിജയ്‌ രാഷ്ട്രീയ പ്രവേശനം നടത്തിയാൽ അദ്ദേഹത്തിന്റെ ആരാധകരുടെ മാത്രമല്ല, അജിത്, രജനീകാന്ത് തുടങ്ങിയ വമ്പൻ താരങ്ങളുടെ ആരാധകരും പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താരത്തിന്റെ ഫാൻസ് അസോസിയേഷനായ ദളപതി വിജയ് മക്കൾ ഇയക്കം (പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും വിജയിച്ചു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് കളം അറിയാൻ നടത്തിയ പരീക്ഷണമാണിതെന്നാണ് സൂചന.

അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന തന്റെ 68ാം സിനിമയ്ക്കു ശേഷം താരം അഭിനയ ജീവിതത്തിൽനിന്ന് മൂന്നു വർഷത്തെ ഇടവേളയെടുക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലോകേഷ് കനകരാജിന്റെ ലിയോയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇത് ഒക്ടോബർ 16ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago