Featured

കൊറോണയെ പോലും തോൽപ്പിച്ച പിണറായിയുടെ തൊലിക്കട്ടി

കോവിഡ് നിയന്ത്രണങ്ങളില്‍ പെട്ട് വലയുന്ന സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. പലയിടത്തും നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് സര്‍ക്കാറിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അശാസ്ത്രീയ നിയന്ത്രണങ്ങളാണ് പലതും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജന ജീവിതം കൂടുതല്‍ ദുസ്സഹകരമാവുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ലോക്ഡൗണില്‍ ജനജീവിതം പ്രതിസന്ധിയിലായിരിക്കേ സര്‍ക്കാറിനെതിരേ കടുത്ത വിമര്‍ശനവുമായി റാണാജിത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമര്ശനമുയർത്തിയിരിക്കുന്നത്. ലോക്‌ഡൗണിൽ ഒരു വിഭാഗം സര്‍ക്കാര്‍ ശമ്പളം വാങ്ങി ജീവിക്കുമ്പോള്‍ മറ്റൊരു വിഭാഗം വരുമാനം നിലച്ച് കടുത്ത പ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കോവിഡിനെ ഇല്ലാതാക്കാന്‍ ലോക്ക്ഡൗണ്‍ മാത്രമല്ല. അതിനാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുകയും വേണം. അല്ലാതെ കുറച്ചു പേര്‍ക്ക് ജീവിതം ബാക്കിയുള്ളവര്‍ ചത്തോടുങ്ങാട്ടെ എന്ന നിലപാട് ശരിയല്ലെന്നും അഖില്‍ പറയുന്നു. കൊറോണയേക്കാള്‍ വലിയ മഹാമാരി സര്‍ക്കാര്‍ ആണ് എന്നതില്‍ യാതൊരു സംശയവും ഇല്ലെന്നാണ് സംവിധായകന്‍ അഖില്‍ മാരാര്‍ അഭിപ്രായപ്പെടുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ….

കരയുന്ന കുഞ്ഞിനെ പാൽ ഉള്ളു..
സത്യമാണ് അമ്മ പോലും കുഞ്ഞു കരഞ്ഞാലെ അതിന് വിശക്കുന്നു എന്നറിയു…
കേരളത്തിൽ ലോക് ഡൗണ് മൂലം പട്ടിണിയിൽ ആയ ജീവിതം തകർന്ന മനുഷ്യരെ നിങ്ങൾ വെറുതെ കരഞ്ഞാൽ പോര വാവിട്ട് കരയണം..കാരണം നിങ്ങളുടെ വിശപ്പ് കാണാൻ സർക്കാർ അമ്മയല്ല…
കഴിഞ്ഞ ഒന്നര വർഷമായി വളരെ ചെറിയ ഒരു വിഭാഗത്തിന് ലോക് ഡൗണ് വലിയൊരു അനുഗ്രഹം ആണ്..പക്ഷെ ഈ വളരെ ചെറിയ വിഭാഗമാണ് ഇവിടെ കരുത്തുള്ളവർ…
മുൻ കാലങ്ങളിൽ എല്ലാ ദിവസവും വണ്ടി കൂലി,ഭക്ഷണം എന്നീ ചിലവുകൾ മാസം വരുമായിരുന്ന നല്ലൊരു ശതമാനം സർക്കാർ ജീവനക്കാർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ശമ്പളം..ചെലവായി പോകുമായിരുന്ന പണം ലാഭം..
യൂണിഫോം ഇട്ടവരും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കും അമിത ജോലി ഉണ്ടായി എന്നതൊഴിച്ചാൽ ബാക്കി സർക്കാർ ജോലിക്കാരും അധ്യാപകരും സുഭിക്ഷമായി മാസ ശബളം വാങ്ങി കുടുംബത്തോടെ ജീവിക്കുന്നതിനൊപ്പം സർക്കാർ നൽകുന്ന കിറ്റ് യാതൊരു ഉളുപ്പും ഇല്ലാതെ വാങ്ങി തിന്നുക കൂടി ചെയ്യുന്നു..
അടുത്തത് ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷവും വീടുകളിലേക്ക് ജോലി മാറ്റിയപ്പോൾ മാസം മാസം നൽകിയ വാടക,ഭക്ഷണ ചിലവ്,വണ്ടി കൂലി ഇവ അധിക ലാഭം ആയി ഇവരുടെ കൈയിൽ കിട്ടുന്നു..
ആശുപത്രിയിൽ കോവിഡിന്റെ പേരിൽ ലക്ഷങ്ങൾ ഈടാക്കി പിഴിയുന്നത് കൊണ്ട് ഡോക്ടർമാരും ഹാപ്പി..
പിന്നെ മുഖ്യമന്ത്രി,മന്ത്രിമാർ,MLA മാർ മുതൽ വിവിധ സർക്കാർ ഡിപ്പാർട്ട്‌മെന്റ്, കോർപറേഷൻ ,ക്ഷേമ കമ്മീഷൻ തലവന്മാർ ഇവർക്കൊക്കെ സുഖ ജീവിതം ..


ഫാർമ മേഖലയിലും സ്വകാര്യ ലാബിനും ഒക്കെ ചാകര കാലമായിരുന്നു ഈ ഒന്നര വർഷം..
അത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽ പെടുന്ന ആരും ലോക് ഡൗണ് പിൻ വലിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ആജീവനാന്തം ലോക് ഡൗണ് ആയിരുന്നെങ്കിൽ എന്നിവർ ആഗ്രഹിക്കുന്നു..
പിന്നെ സിനിമ മേഖലയിൽ പൗര പ്രമാണികൾ കോടികൾ കൊയ്യുന്നു അത് കൊണ്ട് അവരും ഹാപ്പി..
മാധ്യമങ്ങൾക്ക് പരസ്യ വരുമാനം കുറഞ്ഞെങ്കിലും കോവിഡിന്റെ ഭീതി പരമാവധി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റിയത് വഴി ലോക ഓണ്ലൈന് കോര്പറേറ്ററുകളുടെ ഫണ്ട് കിട്ടിയിട്ടുണ്ടാകണം…
ഈ മുകളിലെ വിഭാഗത്തിൽ പെടുന്ന ആർക്കും ലോക് ഡൗണ് ഒരു പ്രശ്നമല്ല അവരുടെ ആനന്ദ നൃത്തത്തിൽ മഹാഭൂരിപക്ഷം വരുന്ന മറ്റൊരു ജനതയുടെ കണ്ണീർ ആരും കാണുന്നില്ല..
ഇവർക്ക് വരുമാനം നിലച്ചു എന്ന് മാത്രമല്ല ഇവരുടെ കൈയിൽ നിന്നും പിടിച്ചു പറിച്ചു സർക്കാർ കോടികൾ ഉണ്ടാക്കുന്നു എന്നത് കൂടി കണക്കിൽ എടുക്കുമ്പോൾ മനുഷ്യാവകാശം എന്ന വാക്കിന് എന്താണ് പ്രസക്തി..
എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചാൽ ഇവർക്ക് പോലും വ്യക്തമായ ഉത്തരം ഇല്ല
ചുരുക്കത്തിൽ കോവിഡ് ജലദോഷ പനി മാത്രമായി ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ഏതാണ്ട് 2 കോടിയോളം വാക്സിനേഷൻ നടത്തിയിട്ടും വീണ്ടും നിയന്ത്രണം എന്ന പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നത് ശക്തമായ ഭാഷയിൽ എതിർക്കപ്പെടേണ്ടതാണ്..


മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ മരണ നിരക്കും അത് പോലെ ക്രിട്ടിക്കൽ അവസ്ഥയിൽ ആശുപത്രിയിൽ കിടക്കേണ്ടി വരുന്നവരുടെ എണ്ണവും അടിസ്ഥാനപെടുത്താം..
മരണ നിരക്ക് പരിശോധിച്ചാൽ അര ശതമാനം പോലും ഇല്ല എന്നതാണ് യാഥാർഥ്യം.. ഇനി ഈ അര ശതമാനത്തിൽ പോലും 90% മരണവും 60 വയസിന് മുകളിൽ പ്രായം ഉള്ള സ്വാഭാവിക മരണത്തിന്റെ വക്കിൽ ഉള്ളവർക്കും ആണെന്ന് കണക്കുകൾ പറയുന്നു..
33.5 ലക്ഷം പേർക്ക് ടെസ്റ്റ് ചെയ്തു രോഗം കണ്ടെത്തിയപ്പോൾ വെറും 713 പേർ മാത്രമാണ് 40 വയസിന് താഴെ മരണം അടഞ്ഞത്..ഇവരിൽ പോലും മരണ കാരണത്തിന് ക്യാൻസർ ഉൾപ്പെടെ മറ്റ് മാരക രോഗങ്ങൾ കൂടി ഉണ്ടായിരുന്നു എന്നതും യാഥാർഥ്യമാണ്..
ഇനി പോലീസിന്റെ ചെക്കിങ് ..പെറ്റി അടിക്കുമ്പോൾ ആദ്യം ചോദിക്കേണ്ടത് വാക്സിൻ എടുത്തോ എന്നതായിരിക്കണം.
വാക്സിൻ എടുത്ത ആൾ സാമൂഹിക അകലം പാലിച്ചില്ല എങ്കിൽ എന്താണ് കുഴപ്പം.. എല്ലാ ജില്ല അതിർത്തിയിലും താത്കാലിക വാക്‌സിനേഷൻ കേന്ദ്രങ്ങൾ വെയ്ക്കുക..വാക്സിൻ എടുക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കാതെ അവിടെ നിന്നും വാക്സിൻ എടുക്കാൻ പറയാം..അപ്പോൾ വാക്സിനേഷൻ വേഗത്തിൽ നടക്കും…
വാക്സിൻ എടുത്ത എല്ലാവർക്കും മാസ്ക് ധരിച്ചു കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ അനുമതി കൊടുക്കുക..
ഷോപ്പിങ് മാൾ ഉൾപ്പെടെ എല്ലാം തുറന്നു കൊടുക്കുക ..പ്രവർത്തന സമയം വർധിപ്പിക്കുക…
ഇനി അടച്ചു പൂട്ടിയെ കൊറോണ പോകു എങ്കിൽ ഒരു മാസം പൂർണമായും അടച്ചിടുക.. സർക്കാർ ജീവനക്കാർ ഉൾപ്പെടെ എല്ലാവരുടെയും ഒരു മാസത്തെ ശമ്പളം 10000 രൂപ ആക്കി കുറച്ച ശേഷം വരുമാനം നിലച്ച എല്ലാ കുടുംബത്തിനും 10000 രൂപ നൽകുക..


വ്യാപാരികളുടെ ലോണ് പലിശ എഴുതി തള്ളാൻ നടപടി സ്വീകരിക്കുക..
റിസർവ് ബാങ്ക് സമ്മതിച്ചില്ല എങ്കിൽ ആ തുക സർക്കാർ നൽകുക..
ചുരുക്കത്തിൽ കൊറോണയെ തടയാൻ അടച്ചു പൂട്ടിയാൽ പോര ജീവിതം നഷ്ടപ്പെടുന്നവർക്ക് വേണ്ട കാര്യങ്ങൾ കൂടി ചെയ്യുക..അല്ലാതെ കുറച്ചു പേർക്ക് ജീവിതം ബാക്കിയുള്ളവർ ചത്തോടുങ്ങാട്ടെ എന്ന നിലപാട് ശെരിയല്ല..
കൊറോണയേക്കാൾ വലിയ മഹാ മാരി സർക്കാർ ആണ് എന്നതിൽ യാതൊരു സംശയവും ഇല്ല..
ഉച്ചത്തിൽ കരയാൻ തുടങ്ങു..അല്ലെങ്കിൽ നിങ്ങൾ പട്ടിണി കിടന്നു മരിക്കും..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…

3 hours ago

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…

3 hours ago

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…

3 hours ago

മെക്സിക്കോയെ മുന്നിൽ നിർത്തി ട്രമ്പിന്റെ കള്ളക്കളി!കനത്ത തിരിച്ചടി നൽകുമെന്ന് ഭാരതം| MEXICO| TARIFFS

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…

3 hours ago

യൂക്ലിഡിനും പൈഥഗോറസിനും മുൻപേ പുഷ്‌കലമായ ഭാരതീയ ജ്യാമിതി | SHUBHADINAM

ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…

3 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

15 hours ago