അക്ഷയ് കുമാര്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബെല്‍ബോട്ടം ഓടിടി റിലീസിന്. ഈ മാസം 16 മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാവും സ്ട്രീം ചെയ്യുക. കഴിഞ്ഞ മാസം 16ന് ചിത്രം തിയറ്ററില്‍ എത്തിയെങ്കിലും സാമ്പത്തികമായി വിജയിക്കാതെ വന്നതോടെയാണ് ഓടിടി റിലീസ് തീരുമാനിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ചെയ്ത ആദ്യ സൂപ്പര്‍ താര ചിത്രമായിരുന്നു ബെല്‍ബോട്ടം.
ആദ്യ ദിനം തിയറ്ററില്‍ നിന്നും മൂന്ന് കോടി രൂപയില്‍ താഴെ മാത്രമാണ് ചിത്രത്തിന് കളക്ഷന്‍ നേടാനായത്. വലിയ മുതല്‍ മുടക്കില്‍ വിദേശത്താണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹിന്ദി സിനിമകളുടെ പ്രധാന മാര്‍ക്കറ്റായ മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറന്നിട്ടില്ല. ഇതാണ് തിരിച്ചടിയായതെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍. എണ്‍പതുകള്‍ പശ്ചാത്തലമായ ബെല്‍ബോട്ടം രഞ്ജിത് .എം.തിവാരിയാണ് സംവിധാനം ചെയ്തത്. വാണി കപൂര്‍ നായികയായ ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും പ്രധാന വേഷത്തില്‍ എത്തുന്നു.ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍ തലൈവാസല്‍ വിജയ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം.
രാജ്യത്താകെ ആയിരത്തില്‍ താഴെ തിയറ്ററുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ബെല്‍ബോട്ടം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പക്ഷേ കൊവിഡ് ഭീതിയും കൂടുതല്‍ തിയറ്ററുകള്‍ തുറക്കാത്തതും പ്രതിസന്ധിയുണ്ടാക്കി. തമിഴ്‌നാട്ടില്‍ ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച തലൈവിയും തിയറ്ററില്‍ വലിയ ചലനം ഉണ്ടാക്കിയിട്ടില്ല.ഈ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ച പല സിനിമകളും മടിച്ച് നില്‍ക്കുകയാണ്. മാര്‍വെല്‍ സീരിസില്‍ പെട്ട ഹോളിവുഡ് ചിത്രം ഷാങ്-ചി ആന്റ് ദ ലെജന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്‌സ്, തെലുങ്ക് ചിത്രം സീട്ടിമാര്‍ എന്നിവയ്ക്ക് ഭേദപ്പെട്ട കളക്ഷന്‍ നേടാനാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…
അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…
കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…