അൽഖ്വയ്‌ദ ഭീകരൻ ബിലാൽ ഖാൻ
ലഖ്‌നൗ:ഭാരതത്തിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാൻ ഭീകര നേതാക്കളുടെ നിർദ്ദേശമനുസരിച്ച് പദ്ധതി തയ്യാറാക്കുന്നതിനിടെ അറസ്റ്റിലായ അൽ-ഖ്വയ്ദ ഇൻ ഇന്ത്യൻ സബ്കോണ്ടിനെന്റ് (AQIS) ഭീകരനെ ചോദ്യം ചെയ്തതതിലൂടെ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ സഹാറൻപൂരിൽ നിന്ന് അറസ്റ്റിലായ ബിലാൽ ഖാൻ എന്ന AQIS ഭീകരനെയാണ് എടിഎസ് ചോദ്യം ചെയ്യുന്നത്.
അറസ്റ്റിലായ ബിലാൽ ഖാന് ഏകദേശം 4,000-ത്തോളം പാകിസ്ഥാൻ ഫോൺ നമ്പറുകളുമായി ബന്ധമുണ്ടായിരുന്നു എന്ന് എടിഎസ് വ്യക്തമാക്കി. പാകിസ്ഥാനിലുള്ള തന്റെ ഹാൻഡിലർമാരുമായി ബിലാൽ ഖാൻ നിരന്തരം ബന്ധം പുലർത്തിയിരുന്നു. ഇന്ത്യയിൽ നിരോധിത ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള നിർദ്ദേശങ്ങൾ ഇയാൾക്ക് കിട്ടിയിരുന്നു.
AQIS-ന്റെ ആദ്യ മേധാവിയായിരുന്ന യു.പി. സ്വദേശി ആസിം ഉമർ സംഭലിയുടെ ആശയങ്ങളിൽ ബിലാൽ ഖാൻ ആകൃഷ്ടനായിരുന്നു. ഉമറിനെ അൽ-ഖ്വയ്ദ സ്ഥാപകരായ ഒസാമ ബിൻ ലാദനും, അയ്മൻ അൽ-സവാഹിരിയും ചേർന്നാണ് ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഉമറിന്റെ സന്ദേശങ്ങളും തീവ്രവാദപരമായ ആശയങ്ങളും പ്രചരിപ്പിക്കാൻ ബിലാൽ ഖാൻ സോഷ്യൽ മീഡിയയെ ഉപയോഗിച്ചു. അക്രമങ്ങളെയും രക്തസാക്ഷിത്വ ചിന്തകളെയും ഇയാൾ പ്രോത്സാഹിപ്പിച്ചു. പാക് പൗരന്മാരുടെയും ഇന്ത്യൻ പിന്തുണക്കാരുടെയും ഒരു ഓൺലൈൻ ശൃംഖല ഇയാൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വളർത്തിയെടുത്തിരുന്നു. ഇന്ത്യാ വിരുദ്ധ പ്രചാരണമായിരുന്നു ഇവരുടെ ലക്ഷ്യം.
ഭാരതത്തിന്റെ ഭരണഘടനാപരമായ ഭരണത്തെ വെല്ലുവിളിക്കുകയും അക്രമത്തിലൂടെ ശരിഅത്ത് അടിസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ബിലാലിന്റെ ആത്യന്തിക ലക്ഷ്യം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കൊല്ലപ്പെട്ട ഭീകരരെ ‘രക്തസാക്ഷികൾ’ എന്ന് വിശേഷിപ്പിച്ച ഇയാൾ, ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തുകയും കശ്മീരിനെ ഭാരതത്തിൽ നിന്ന് വേർപെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന പാക് അനുകൂല വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തു. AQIS ഹാൻഡിലർമാരോട് ഉള്ള കൂറ് ഇയാൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു എന്നും എടിഎസ് സ്ഥിരീകരിച്ചു.
ബിലാൽ ഖാന്റെ പ്രാദേശിക, വിദേശ ബന്ധങ്ങൾ, കൂടുതൽ സ്ലീപ്പർ സെല്ലുകൾ, ഇന്ത്യയിലെ തീവ്രവാദ ശൃംഖല എന്നിവ കണ്ടെത്താനുള്ള തീവ്രമായ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് എടിഎസ് വൃത്തങ്ങൾ അറിയിച്ചു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…