മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഉത്തരം തേടുന്ന സമസ്യകളില്‍ ഒന്നാണ് ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാന്നിധ്യം.ലോകത്തിന്‍റെ ഏതോ ഒരു കോണില്‍ അന്യഗ്രഹ ജീവികള്‍ നമ്മെ പോലെ ജീവിക്കുന്നുയെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുണ്ട് എന്നാല്‍ ഈ വിശ്വാസത്തെ ഖണ്ധിപ്പിക്കുന്നവരാണ് ശാസ്ത്രലോകത്ത് പലരും.പക്ഷേ, ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്‍മാര്‍ തള്ളിക്കളഞ്ഞിട്ടുമില്ല.
നേരത്തെ വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു.അവരുടെ ഭൂമിയിലേക്ക് വരികയാണെങ്കില്‍ അത് ഭൂമിയുടെ നാശത്തിലേക്കായിരിക്കും നയിക്കുകയെന്നും, കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അദേഹം ഒരു ഫ്രഞ്ച് പത്രമായ ‘ലെ പാരിസിയന്’ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രേക്ക് തൃൂ ലിസൺസ് എന്ന പേരില്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് പഠനം നടത്താന്‍ തുടങ്ങിയ പദ്ധതിയുടെ തലവന്‍കുടിയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് .
എന്നാല്‍ സൗരയൂഥത്തിന് പുറത്തുള്ള ഒരു കൂട്ടം ഗ്രഹങ്ങളില്‍ ജീവനുണ്ടെന്ന് ഗവേഷകര്‍ പറയപ്പെടുന്നു .ഭൂമിയില്‍ എങ്ങനെയാണോ ജീവന്‍റെ ഉല്‍പ്പത്തി ഉണ്ടായത് അതിന് സമാനമായ രാസ സാഹചര്യങ്ങള്‍ ഈ ഗ്രഹങ്ങളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
അന്യഗ്രഹ ജീവികള്‍ നമ്മെ നിരീക്ഷിക്കാന്‍ ചാരപേടകം അയച്ചെന്ന തരത്തിലും വര്‍ത്തകള്‍ വന്നിരിന്നു.അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയാണ് അന്യഗ്രഹ ജീവികളെക്കുറിച്ച് കൂടുതലായി അന്വേഷണം നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അന്യഗ്രഹ ജീവികളെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ നാസക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2018 പകുതിയൊടുകൂടി അന്യഗ്രഹ ജീവികളുടേതെന്ന് കരുതപ്പെടുന്ന ആവർത്തിച്ചുള്ള റേഡിയോ സിഗ്നലുകൾ ലഭിക്കുകയുണ്ടായി. ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനെ സംബന്ധിച്ച് പല പഠനങ്ങളും നിലവില്‍ ശാസ്ത്രലോകത്ത് നടന്നുവരികയാണ്.
അന്യഗ്രഹ ജീവികളുടെ അസ്ഥിത്വം സംബന്ധിച്ച വിശ്വാസങ്ങളൊക്കെയും മിഥ്യയാണെന്ന വിശ്വാസത്തില്‍ നിന്ന് ശാസ്ത്രലോകം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഈ വിഷയത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെ പഠനം നടത്താന്‍ തയാറെടുക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…