Tuesday, September 29, 2026

ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം ഉണ്ടോ ?

മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഉത്തരം തേടുന്ന സമസ്യകളില്‍ ഒന്നാണ് ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാന്നിധ്യം.ലോകത്തിന്‍റെ ഏതോ ഒരു കോണില്‍ അന്യഗ്രഹ ജീവികള്‍ നമ്മെ പോലെ ജീവിക്കുന്നുയെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുണ്ട് എന്നാല്‍ ഈ വിശ്വാസത്തെ ഖണ്ധിപ്പിക്കുന്നവരാണ് ശാസ്ത്രലോകത്ത് പലരും.പക്ഷേ, ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്‍മാര്‍ തള്ളിക്കളഞ്ഞിട്ടുമില്ല.

നേരത്തെ വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു.അവരുടെ ഭൂമിയിലേക്ക് വരികയാണെങ്കില്‍ അത് ഭൂമിയുടെ നാശത്തിലേക്കായിരിക്കും നയിക്കുകയെന്നും, കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും അദേഹം ഒരു ഫ്രഞ്ച് പത്രമായ ‘ലെ പാരിസിയന്’ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രേക്ക് തൃൂ ലിസൺസ് എന്ന പേരില്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് പഠനം നടത്താന്‍ തുടങ്ങിയ പദ്ധതിയുടെ തലവന്‍കുടിയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ് .

എന്നാല്‍ സൗരയൂഥത്തിന് പുറത്തുള്ള ഒരു കൂട്ടം ഗ്രഹങ്ങളില്‍ ജീവനുണ്ടെന്ന് ഗവേഷകര്‍ പറയപ്പെടുന്നു .ഭൂമിയില്‍ എങ്ങനെയാണോ ജീവന്‍റെ ഉല്‍പ്പത്തി ഉണ്ടായത് അതിന് സമാനമായ രാസ സാഹചര്യങ്ങള്‍ ഈ ഗ്രഹങ്ങളില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

അന്യഗ്രഹ ജീവികള്‍ നമ്മെ നിരീക്ഷിക്കാന്‍ ചാരപേടകം അയച്ചെന്ന തരത്തിലും വര്‍ത്തകള്‍ വന്നിരിന്നു.അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയാണ് അന്യഗ്രഹ ജീവികളെക്കുറിച്ച് കൂടുതലായി അന്വേഷണം നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അന്യഗ്രഹ ജീവികളെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ നാസക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2018 പകുതിയൊടുകൂടി അന്യഗ്രഹ ജീവികളുടേതെന്ന് കരുതപ്പെടുന്ന ആവർത്തിച്ചുള്ള റേ‍‍ഡിയോ സിഗ്നലുകൾ ലഭിക്കുകയുണ്ടായി. ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്നുള്ള സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനെ സംബന്ധിച്ച് പല പഠനങ്ങളും നിലവില്‍ ശാസ്ത്രലോകത്ത് നടന്നുവരികയാണ്.

അന്യഗ്രഹ ജീവികളുടെ അസ്ഥിത്വം സംബന്ധിച്ച വിശ്വാസങ്ങളൊക്കെയും മിഥ്യയാണെന്ന വിശ്വാസത്തില്‍ നിന്ന് ശാസ്ത്രലോകം ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഈ വിഷയത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെ പഠനം നടത്താന്‍ തയാറെടുക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍.

Related Articles

Latest Articles