India

ആനന്ദ നൃത്തം ചവിട്ടി ക്ഷേത്രനഗരി; പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി അയോദ്ധ്യ; ആതിഥേയന്റെ റോളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; അതിശൈത്യം കാരണം എൽ കെ അദ്വാനി എത്തില്ല

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ മുഖ്യാതിഥിയെ സ്വീകരിക്കാനൊരുങ്ങി അയോദ്ധ്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ ആരംഭിച്ചു. ക്ഷേത്രനഗരി ഇപ്പോൾ അക്ഷരാർത്ഥത്തിൽ ആനന്ദ നൃത്തം ചവിട്ടുകയാണ്. 10:55 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തും. പ്രത്യേക ക്ഷേണിതാക്കളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. അതിഥികളെ സ്വാഗതം ചെയ്യുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. അതേസമയം അയോദ്ധ്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവ് എൽ കെ അദ്വാനി പ്രാണപ്രതിഷ്ഠ ചടങ്ങിനെത്തില്ല. അതിശൈത്യം കാരണം അദ്ദേഹത്തിന് എത്താനാകാത്ത സാഹചര്യമാണെന്ന് അദ്ദേഹത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു. യു പി യിലടക്കം ഉത്തരേന്ത്യയിൽ ഇപ്പോൾ അതി ശൈത്യം അനുഭവപ്പെടുകയാണ്.

രാജ്യത്താകമാനം ക്ഷേത്രങ്ങളിൽ അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ഇത്തരം ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലി ബിർള മന്ദിർ സന്ദർശിച്ചു. വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കുന്നുണ്ട്.

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‌ രാംലല്ല വി​ഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. പ്രധാന യജമാന പദം വഹിക്കുന്ന അദ്ദേഹം ഇന്ന് രാവിലെ 10.55-ഓടെയാകും അയോദ്ധ്യയിലെത്തുക. ഏകദേശം അഞ്ച് മണിക്കൂറുകളോളം അദ്ദേഹം രാമഭൂമിയിൽ തങ്ങും. 84 സെക്കൻഡാണ് പ്രാണ പ്രതിഷ്ഠാ മുഹൂർത്തം. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.പ്രതിഷ്ഠാ കർമ്മത്തിനു ശേഷം വിതരണം ചെയ്യാനായി 20,000 പായ്ക്കറ്റ് മഹാപ്രസാദം തയ്യാറായിട്ടുണ്ട്.പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നാളെ മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കും

Kumar Samyogee

Recent Posts

ബിജെപി മാത്രം നേടുന്നത് ഇത്രയധികം സീറ്റുകൾ !

നാലിൽ മൂന്നും നേടി ബിജെപി കൂറ്റൻ വിജയം നേടും ; വിദേശ മാധ്യമ സർവേഫലം പുറത്ത്

23 mins ago

ആശങ്കയൊഴിയാതെ ആരോഗ്യ മേഖല !കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും!

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടർക്കെതിരെ കയ്യേറ്റത്തിന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍…

43 mins ago

മോദിയെ ലക്‌ഷ്യം വയ്ക്കുന്ന കെജ്‌രിവാളിന്റെ അടവ് പിഴയ്ക്കുന്നു ?

മോദിക്കനുകൂലമായി രാജ്യത്ത് പുതിയ തരംഗം ! കാരണക്കാരൻ അരവിന്ദ് കെജ്‌രിവാളും

44 mins ago

ബോംബ് വച്ച് തകർക്കും ! ദില്ലിയിലെ സ്കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി

ദില്ലിയിലെ സ്‌കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട്…

49 mins ago

വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് ഞങ്ങളുടെ തെറ്റല്ല ! ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിൻവാങ്ങിയതിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ഇൻഡോർ : കോൺഗ്രസിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. വിവാഹത്തിന് മുൻപ് വരൻ ഒളിച്ചോടിയത് തങ്ങളുടെ പാർട്ടിയുടെ തെറ്റല്ല.…

52 mins ago

വിമാനയാത്രക്കിടെ കടലിലേക്ക് ചാടുമെന്ന് ഭീഷണി ! മലയാളി യുവാവ് അറസ്റ്റിൽ ! പിടിയിലായത് കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സി യെന്ന് റിപ്പോർട്ട്

വിമാനയാത്രക്കിടെ വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ്…

2 hours ago