India

പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറികൾ ശേഷിക്കെ മുംബൈയിൽ രാം ശോഭായാത്രയ്ക്ക് നേരെ കല്ലേറ്; കാവിക്കൊടികളും വാഹനങ്ങളും നശിപ്പിച്ചു; അഞ്ചുപേർ കസ്റ്റഡിയിൽ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് പോലീസ്

മുംബൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ നഗരത്തിൽ വർഗീയ സംഘർഷം. കാവിക്കൊടികളും ശ്രീരാമന്റെ ചിത്രങ്ങളുമായി വന്ന വാഹനങ്ങളെ ഒരു വിഭാഗം ആക്രമിച്ചു തകർത്തു. അക്രമിസംഘം ഒരു സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു. 5 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. സ്ഥലത്ത് കർശന നിരീക്ഷണം തുടരുന്നു.

മുംബൈ മീരാറോഡിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. ശ്രീരാമ ജയാഘോഷം മുഴക്കി വന്ന മൂന്ന് നാല് വാഹനങ്ങൾ അടങ്ങിയ സംഘത്തെ നയാ നഗറിൽ മറ്റൊരു വിഭാഗം തടയുകയും വാദപ്രതിവാദങ്ങൾക്കിടെ വാഹനങ്ങൾ ആക്രമിക്കപ്പെടുകയുമായിരുന്നെന്ന് മുംബൈ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് വ്യക്തമാക്കി. സ്ഥിതിഗതികൾ മോശമായതോടെ പോലീസ് സ്ഥലത്തെത്തുകയും 5 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. സ്ഥലത്ത് പോലീസ് ഫ്ലാഗ് മാർച്ച് നടത്തി. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Kumar Samyogee

Recent Posts

സ്വകാര്യ ആവശ്യത്തിനായി ജനറൽ ആശുപത്രിയിൽ നിന്ന് സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ പരാതി; മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ ജി എം ഒ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…

40 mins ago

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വിജയത്തിലേക്ക് ; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഒരുങ്ങി ഭാരതം

ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…

52 mins ago

ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കില്ല ! പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകും ;വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…

2 hours ago

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…

2 hours ago