'All should exercise the right to vote'; Prime Minister congratulates maiden voters in Rajasthan assembly elections
ദില്ലി: വോട്ടെടുപ്പ് ആരംഭിച്ച രാജസ്ഥാനിലെ കന്നി വോട്ടർമാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 200 അംഗ നിയമസഭയിൽ, 199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. രാജസ്ഥാനിലെ പ്രായപൂർത്തിയായ എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ അഭ്യർത്ഥിച്ചു.
”രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുന്നു. പ്രായപൂർത്തിയായ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ആദ്യമായി വോട്ട് ചെയ്യുന്ന വോട്ടർമാർക്ക് എന്റെ ആശംസകൾ” എന്ന് പ്രധാനമന്ത്രി കുറിച്ചു.
ദിവസങ്ങൾ നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളിലെ 199 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമിത് സിംഗ് കുനാറിന്റെ മരണത്തെ തുടർന്നാണ് കരൺപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…