'All the promises made to the people were kept; "Imagination is like 24 carat gold"; Defense Minister Rajnath Singh
ദില്ലി: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയോ അതെല്ലാം പാലിക്കാൻ കഴിഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഈ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റാൻ കഴിഞ്ഞതിൽ താനുൾപ്പെടെയുള്ള എല്ലാ സേവകരും സംതൃപ്തരാണ്. വികസിത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ് ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് വേണ്ടി സങ്കൽപ്പ് പത്രയിലൂടെ ബിജെപി പുറത്തിറക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും വികസനവും കാത്തുസൂക്ഷിക്കാൻ ബിജെപി പ്രതിബദ്ധരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ രാഷ്‌ട്രീയചരിത്രത്തിൽ 24 ക്യാരറ്റ് സ്വർണ്ണമായാണ് മോദിയുടെ ഗ്യാരന്റിയെ ജനങ്ങൾ കാണുന്നത്. സ്വർണ്ണത്തിന്റെ പരിശുദ്ധി പോലെ തന്നെയാണ് ബിജെപി പ്രകടനപത്രികയായ സങ്കൽപ്പ് പത്രയും. ലോകത്തെ എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും സങ്കൽപ്പ് പത്ര മാതൃകയാണെന്ന് പത്രിക പുറത്തിറക്കുന്ന വേളയിൽ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂർണ്ണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…