India

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ന്യൂദില്ലി: രാജ്യമൊട്ടാകെ സ്വദേശി മുന്നേറ്റത്തിന് പിന്തുണയേറുന്നു. മേം ഭി സ്വദേശി സമര്‍ഥക് (ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു) എന്നപേരില്‍ ദേശവ്യാപകമായി സ്വദേശി ജാഗരണ്‍ മഞ്ച് ആരംഭിച്ച കാമ്പയിനില്‍ നൂറ് കണക്കിന് യുവാക്കളാണ് അണിചേരുന്നത്. മധുരയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ ആര്‍. സുന്ദരം കാമ്പയിന് തുടക്കം കുറിച്ചു. രാഷ്ട്രപുരോഗതി സ്വദേശിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയും സ്വദേശി സമര്‍ഥകരാകണം.

ലോക വേദിയില്‍ ഭാരതം അതിന്റെ മുന്നേറ്റം പ്രകടമാക്കിയത് സ്വദേശിയിലൂടെയാണ്. വിദേശ ആശയങ്ങളുടെയോ വസ്തുക്കളുടെയോ കരുത്തില്‍ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. രാജ്യത്തെ സമ്പന്നമാക്കാന്‍, ഓരോ പൗരനും സ്വദേശിയെ പിന്തുണയ്ക്കുകയും സ്വദേശി ശീലമാക്കുന്നതില്‍ മുന്നണിയില്‍ നില്‍ക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജകന്‍ ഡോ. അശ്വനി മഹാജന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ധനപത് റാം അഗര്‍വാള്‍ കൊല്‍ക്കത്തയിലും ഡോ. രാജീവ് കുമാര്‍ മൊറാദാബാദിലും ഡോ. അജയ് പട്കി ബിക്കാനീറിലും ഡോ. ധര്‍മ്മേന്ദ്ര ദുബെ ഗുവാഹത്തിയിലും പദ്ധതിയുടെ ഭാഗമായി. പൂര്‍ണമായും ഡിജിറ്റലായാണ് കാമ്പയിന്‍. ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, സോഷ്യല്‍ മീഡിയ, ക്യുആര്‍ കോഡുകള്‍, ഓണ്‍ലൈന്‍ ഔട്ട്‌റീച്ച് എന്നിവയിലൂടെ പരമാവധി ആളുകളെ കാമ്പയിനുമായി ബന്ധിപ്പിക്കും.

കാമ്പയിനില്‍ ചേരുന്ന ഓരോ വ്യക്തിക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. നിത്യജീവിതത്തില്‍ സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മുന്‍ഗണന നല്‍കും, തദ്ദേശീയ ഭാഷ, വസ്ത്രം, ജീവിതശൈലി, വിശാലകുടുംബം എന്നിവ സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കും, സ്വയംതൊഴില്‍, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കും, ഭാരതത്തെ സമ്പന്നവും മഹത്തരവുമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ദേശസ്‌നേഹ ശക്തികളുമായി കൈകോര്‍ക്കും, ജാതി, ഭാഷ തുടങ്ങി എല്ലാ ഭിന്നതകള്‍ക്കും അതീതമായി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമഗ്ര വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കും എന്നീ പ്രതിജ്ഞകള്‍ കാമ്പയിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ടെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ പ്രചാര്‍ പ്രമുഖ് ഡോ. ധര്‍മ്മേന്ദ്ര ദുബെ പറഞ്ഞു. കാമ്പെയ്നില്‍ ചേരാനുള്ള ലിങ്ക് : https://mysba.co.in/index.php

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

12 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

13 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

14 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

14 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

14 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

15 hours ago