ലക്നൗ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ (Ram Temple) നിർമ്മാണം 2023-ഓടെ പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ കര്‍ഹാളില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി.അയോധ്യയിലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ അഭിസംബോധന ചെയ്യവേ സമാജ്‌വാദി പാർട്ടി നേതാക്കൾക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി.കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എസ്.പി സിംഗ് ബാഗേലിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വമാണ് സൂചിപ്പിക്കുന്നത്. കർഹാൽ നിയമസഭ മണ്ഡലത്തിലെ തോൽവി പ്രതീക്ഷിച്ച് സമനില തെറ്റിനിൽക്കുകയാണ് എസ്പി നേതാക്കളെന്ന് യോഗി പറഞ്ഞു.
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഇരട്ട എൻജിൻ സർക്കാരുകൾ ജനങ്ങൾക്ക് ഇരട്ടി ഡോസ് റേഷൻ നൽകുകയാണെന്നും അതിനാൽ വോട്ടുകളും ബിജെപിക്ക് മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി റാലിയിൽ പറഞ്ഞു. 2017ൽ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ബിജെപി സർക്കാർ സംസ്ഥാനത്തെ 86 ലക്ഷത്തിലധികം കർഷകരുടെ കടം എഴുതിത്തള്ളിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…