Categories: Kerala

പാൽപായസത്തിന്റെ മാധുര്യമാണ് അമ്പലപ്പുഴയെ വിശ്വപ്രസിദ്ധമാക്കുന്നത് ; പേര് മാറ്റം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് കെ.പി.ശശികല ടീച്ചർ

അമ്പലപ്പുഴ : അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് ഔദ്യോഗികമായി പുനർനാമകരണം ചെയ്യാനുള്ള ദേവസ്വം ബോർഡിന്റെ ഏകപക്ഷീയ നീക്കം അനുവദിച്ചുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി.കെ.പി.ശശികല ടീച്ചർ പറഞ്ഞു. പേരുമാറ്റ വിഷയത്തില്‍, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അഡ്മിനിസ്ട്രെറ്റീവ് ഓഫീസറെ സന്ദർശിച്ച് ഹിന്ദു ഐക്യവേദിയുടെ നിലപാട് വ്യക്തമാക്കവെയായിരുന്നു ടീച്ചറുടെ പ്രതികരണം. ദേവസ്വം ബോർഡ് നീക്കത്തിനെതിരെ ടീച്ചറുടെ നേതൃത്വത്തിൽ ഭക്തരും ഹിന്ദു ഐക്യവേദി പ്രവർത്തകരും കൂട്ട നാമജപം നടത്തി.

ഭാരതത്തിലെ തന്നെ അതി പ്രശസ്തവും സമ്പന്നമായ പൈതൃക വിശേഷം അവകാശപ്പെടുന്നതുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം. അമ്പലപ്പുഴ എന്ന സ്ഥലനാമം കേൾക്കുമ്പോൾ തന്നെ ലോകത്തിന്റെ ഏത് കോണിലുള്ള ഏതൊരു കൃഷ്ണഭക്തനും മനസ്സിൽ ഓടിയെത്തുന്നത് ഈ മഹാക്ഷേത്രത്തിന്റെ ചിത്രവും അമ്പലപ്പുഴ പാൽപായസത്തിന്റെ മാധുര്യവുമാണ്. അപ്രകാരം വിശ്വമാകെ പ്രചുരപ്രചാരം സിദ്ധിച്ച അമ്പലപ്പുഴ പാൽപായസത്തിനെ “ഗോപാല കഷായം” എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്യുവാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം ഭക്തജനങ്ങൾക്കിടയിൽ അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. അമ്പലപ്പുഴ എന്ന സ്ഥലനാമം തന്നെ വിശ്വമാകെ അറിയപ്പെടാൻ നിമിത്തമായ പായസത്തിന്റെ പേര് മാറ്റുവാനുള്ള നടപടി ഭക്തജന – വിശ്വാസി സമൂഹത്തിന്‍റെ അഭിപ്രായ സമന്വയത്തിനു ശേഷമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്നത് ദേവസ്വം ബോർഡിന്റെ ഏകപക്ഷീയമായ നടപടിയാണ്.
ഭക്തരുടെയും വിശ്വാസികളുടെയും താത്പര്യങ്ങൾക്കൊപ്പം എല്ലാക്കാലവും നിലകൊണ്ടിട്ടുള്ള ഹിന്ദു ഐക്യവേദി ഈ വിഷയത്തിലും ഭക്തജനങ്ങളുടെ താത്പര്യത്തിനാണ് പ്രാമുഖ്യം നൽകുന്നത്. അതുകൊണ്ട് തന്നെ അമ്പലപ്പുഴയുടെ കീർത്തി ലോകമറിയിച്ച, ഒരിക്കലെങ്കിലും ശ്രീകൃഷ്ണ സ്വാമിയെ തൊഴുതിട്ടുള്ള ഒരു ഭക്തന്റെ നാവിൽ ഇപ്പൊഴും മായാതെ കിടക്കുന്ന മാധുര്യമായ അമ്പലപ്പുഴ പാൽപായസത്തിന്റെ നാമം അപ്രകാരം തന്നെ നിലനിർത്താൻ വേണ്ട ഏത് വിധത്തിലുള്ള ശ്രമങ്ങൾക്കും, അത് സമരമാണെങ്കിൽ പോലും ഹിന്ദു ഐക്യവേദി സജ്ജമാണ് എന്നും ശശികല ടീച്ചർ പറഞ്ഞു .

അമ്പലപ്പുഴ പാൽപായസം എന്ന നാമം ഔദ്യോഗികമായി ഇല്ലാതാകുന്ന പക്ഷം ആയത് വാണിജ്യതാത്പര്യങ്ങൾ മുൻനിർത്തി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം സംജാതമാകുകയാണെങ്കിൽ വിശ്വാസിസമൂഹം അതിന് ഇടയാക്കിയവർക്ക് മാപ്പുനൽകില്ല.കൂടാതെ അമ്പലപ്പുഴ പാൽപായസം എന്നത് ദേവനുള്ള വഴിപാട് സമർപ്പണം ആണെന്നും ദേവന്റെ നേദ്യശിഷ്ടം എന്ന ഭാവേന അതിപവിത്രമായി ഭക്തർ കരുതുന്നതാണെന്നും അപ്രകാരമുള്ള പവിത്രത ക്ഷേത്രത്തിലെ പായസം വിതരണ സംവിധാനത്തിലും ഉണ്ടാകണമെന്നും , ബോർഡിന് കേവലം സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള വരുമാനമാർഗ്ഗമായി വാണിജ്യവത്ക്കരിക്കതുതെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട്, മഹിളാ ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് അംബികാ ദേവി, ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി സി.എൻ.ജിനു, ട്രഷറർ ഹരിഹരൻ പിള്ള തുടങ്ങിയവരും ടീച്ചർക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു .

Sanoj Nair

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

31 minutes ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

2 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

2 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

9 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

10 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

11 hours ago