അമര്‍നാഥ്: ജൂലൈ ഒന്നിന് ആരംഭിക്കുന്ന ദക്ഷിണ കാശ്മീര്‍ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. ഇതുവരെ 1.10 ലക്ഷം പേര്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ജമ്മു ആന്‍ഡ് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ ഓഫീസാണ് കഴിഞ്ഞയാഴ്ച ഓണ്‍ലൈന്‍ രജിസ്‌റ്റ്രേഷനുള്ള അവസരമൊരുക്കിയത്.
ബാല്‍ത്താല്‍, ചന്ദന്‍വാരി റൂട്ടിലൂടെയുള്ള യാത്രയുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ രണ്ടിന് ആരംഭിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 440 ശാഖകള്‍ മുഖേനയും ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, എസ് ബാങ്ക് എന്നീ ബാങ്കുകള്‍ മുഖേനയും രജിസ്റ്റര്‍ ചെയ്യാം.
ജൂലൈ ഒന്നിന് ആരംഭിക്കുന്ന, 46 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ആഗസ്റ്റ് 15 ലെ ശ്രാവണ പൂര്‍ണിമയോടെ സമാപിക്കും. ഈ യാത്രയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 13 വയസില്‍ താഴെയുള്ള കുട്ടികളും 75 വയസിനുമുകളിലുള്ള സ്ത്രീകളും ഗര്‍ഭിണികളും അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹെലികോപ്റ്ററില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…